Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2014 4:36 PM IST Updated On
date_range 11 Jun 2014 4:36 PM ISTഇടിമിന്നല്‍: കുഞ്ഞിമംഗലത്തും ചെറുതാഴത്തും കനത്ത നാശം
text_fieldsbookmark_border
പയ്യന്നൂര്‍: ചൊവ്വാഴ്ച വൈകീട്ട് കുഞ്ഞിമംഗലം, ചെറുതാഴം പഞ്ചായത്തുകളിലുണ്ടായ മിന്നല്‍ വന്‍ നാശനഷ്ടം വിതച്ചു. നിരവധി വീടുകള്‍ക്കും ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. ശക്തമായ മിന്നലേറ്റ് ചെറുതാഴം ഗ്രാമപഞ്ചായത്തിലെ നരീക്കാംവള്ളി പിലാത്തോട്ടത്തെ കണിയാട്ടുപറമ്പില്‍ ശാന്തയുടെ വീടിന്‍െറ അടുക്കളയുടെ ചുവരില്‍ വിള്ളല്‍വീണു. വയറിങ് പൂര്‍ണമായും കത്തിനശിച്ചു. ടി.വി, ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങളും പൂര്‍ണമായും നശിച്ചു. രണ്ടു ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കുന്നു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ പറമ്പത്ത് ഇ.വി. ശ്രീധരന്‍െറ വീടിന്‍െറ വയറിങ് സാമഗ്രികള്‍ കത്തി. കക്കൂസ് തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഞ്ഞിമംഗലം തെക്കുമ്പാട് തെക്കന്‍കൊവ്വല്‍ പത്മാവതിയുടെ വീടിന്‍െറ ചുവരില്‍ വിള്ളലുണ്ടായി. വയറിങ് സാമഗ്രികളും മോട്ടോറും കത്തിനശിച്ചു. തൊട്ടടുത്ത് താമസിക്കുന്ന നാണിയില്‍ മാധവിയുടെ പശുവിന് ഷോക്കേറ്റതിനെതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. തെക്കുമ്പാട് റെയില്‍വേ സ്റ്റേഷനു സമീപം ബി.എസ്.എന്‍.എല്ലിന്‍െറ ഉപകരണങ്ങള്‍ കത്തിനശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
