Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2014 4:32 PM IST Updated On
date_range 11 Jun 2014 4:32 PM ISTജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
text_fieldsbookmark_border
കണ്ണൂര്‍: ചികിത്സയിലുള്ള യുവാവിനെ ആശുപത്രി കയറി അക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഋഷഭിനെ ആക്രമിച്ച ഗുണ്ടാസംഘത്തിനും ആശുപത്രി ജീവനക്കാരനുമെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍-അഴീക്കോട് ബ്ളോക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 40ഓളം പേര്‍ സൂപ്രണ്ട് ഡോ. പ്രീതയെ ഓഫിസില്‍ ഉപരോധിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഋഷഭിനെ ഞായറാഴ്ച രാത്രിയാണ് ഒരുസംഘം ആശുപത്രിയിലെ എം.എസ് രണ്ട് വാര്‍ഡില്‍ കയറി മറ്റു രോഗികള്‍ക്കുമുന്നില്‍വെച്ച് മര്‍ദിച്ചത്. അക്രമത്തിന് ആശുപത്രി ജീവനക്കാരനും കൂട്ടുനിന്നുവെന്നാണ് ആരോപണം. ഗുണ്ടാസംഘത്തിന്‍െറ അക്രമത്തില്‍ പരിക്കേറ്റ് ഋഷഭ് ചികിത്സയിലായിരുന്നു. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന സൂപ്രണ്ടിന്‍െറ ഉറപ്പിനെ തുടര്‍ന്ന് 12 മണിയോടെ ഉപരോധം പിന്‍വലിച്ചു. കണ്ണൂര്‍, അഴീക്കോട് ബ്ളോക് ഭാരവാഹികളായ രാഹുല്‍ കായക്കൂല്‍, പി.എ. ഹരി, ഫാജിസ്, യാസില്‍ ചാലില്‍, പി. പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
