Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2014 5:38 PM IST Updated On
date_range 10 Jun 2014 5:38 PM ISTസര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്ന് പൊട്ടിച്ചത് കോടികളുടെ പാറ
text_fieldsbookmark_border
വടശേരിക്കര: സര്‍ക്കാര്‍ പുറമ്പോക്കില്‍നിന്ന് പാറമടലോബി പൊട്ടിച്ചുനീക്കിയത് കോടിക്കണക്കിന് രൂപയുടെ പാറ. പിഴ ചുമത്താനുള്ള ഭരണകൂടത്തിന്‍െറ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കാന്‍ പാറമടലോബി തന്ത്രങ്ങള്‍ മെനയുന്നു. പരിസ്ഥിതിലോല മേഖലയായി വിലയിരുത്തപ്പെടുന്ന വടശേരിക്കരയിലെ തെക്കുംമലയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന പാറഖനനം അനധികൃതമാണെന്ന് കണ്ടത്തെുകയും സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചുകടന്ന് ഖനനം നടത്തുന്നതായി കണ്ടത്തെുകയും ചെയ്തതിനത്തെുടര്‍ന്ന് പിഴ ഈടാക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അധികാരത്തിന്‍െറയും പണത്തിന്‍െറയും സഹായത്തോടെ കോടിക്കണക്കിന് രൂപയുടെ പാറ ഖനനം ചെയ്ത് കടത്തിയ ലോബി ജില്ലാ ഭരണകൂടത്തിന്‍െറ തീരുമാനത്തെ അട്ടിമറിക്കാന്‍ നീക്കം തുടങ്ങി. ഇതിനകം പിഴ ഈടാക്കല്‍ നടപടികളെ മരവിപ്പിക്കാമെന്ന ചില ഉറപ്പുകള്‍ പാറമടലോബിക്ക് ലഭിച്ചതായി പറയപ്പെടുന്നു. നാട്ടുകാരുപയോഗിച്ചിരുന്ന ജീപ്പുവഴിയും നാട്ടുവഴിയും കെട്ടിയടച്ച് കൈയേറിയ ഭൂമി റവന്യൂ വകുപ്പ് അളന്നുതിട്ടപ്പെടുത്തിയതില്‍നിന്ന് കൂടുതലാണെന്നും ഇവിടെനിന്ന് ഏകദേശം 15,000 കോടിയുടെ പാറ പൊട്ടിച്ചുകടത്തിയതായുമാണ് നാട്ടുകാര്‍ അനുമാനിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ വടശേരിക്കര പഞ്ചായത്തിലും വില്ളേജിലും നല്‍കിയ വിവരാവകാശ അപേക്ഷയില്‍ അളന്നുതിട്ടപ്പെടുത്തിയിട്ടില്ല, കണക്കുകള്‍ ലഭ്യമല്ല എന്ന മറുപടിയാണ് കിട്ടിയത്. പാറമട ഉയര്‍ത്തുന്ന പരിസ്ഥിതി ഭീഷണിയും സര്‍ക്കാര്‍ ഭൂമി കൈയേറ്റവും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നല്‍കിയ നൂറുകണക്കിന് പരാതികളിലൊന്നും പഞ്ചായത്തിലില്ളെന്നും മറുപടി ലഭിച്ചു. പാറമടക്കായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ അനുമതിയുടെ മറവിലായിരുന്നു പുറമ്പോക്ക് കൈയേറ്റം. അനധികൃതമായി സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ടായിട്ടും ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും വെല്ലുവിളിച്ച് പാറമട പ്രവര്‍ത്തിക്കാന്‍ ഒത്താശ ചെയ്തുകൊടുത്ത ഉന്നതര്‍ പിഴ ചുമത്താനുള്ള കലക്ടറുടെ നിര്‍ദ്ദേശത്തെയും അട്ടിമറിക്കാണ് സാധ്യതയെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ഞായറാഴ്ച തെക്കുംമലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ പാറമടലോബിയുടെ ഗുണ്ടകള്‍ ഭീഷണി മുഴക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
