Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2014 5:23 PM IST Updated On
date_range 10 Jun 2014 5:23 PM ISTനഗരത്തില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും
text_fieldsbookmark_border
കൊച്ചി: മെട്രോ നിര്‍മാണത്തിനിടെ നഗരത്തില്‍ വീണ്ടും ശുദ്ധജലപൈപ്പ് പൊട്ടി കുടിവെള്ള വിതരണം താറുമാറായി. തിങ്കളാഴ്ച വൈകീട്ട് 5 നോടെയാണ് കലൂര്‍ റിസര്‍വ് ബാങ്കിന് സമീപം 660 എം. എം. വ്യാസമുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. മെട്രോ തൂണുകളുടെ നിര്‍മാണത്തിനുള്ള പൈലിങ്ങിനിടെ പൈപ്പ് തകരുകയായിരുന്നു. ഇതോടെ വെള്ളം പുറത്തേക്ക് ചീറ്റി തെറിച്ചു. പ്രദേശത്ത് വലിയ ഗര്‍ത്തവും രൂപപ്പെട്ടു. സോമ കണ്‍സ്ട്രക്ഷന്‍സാണ് ഇവിടെ നിര്‍മാണം നടത്തുന്നത്. വെള്ളത്തിന്‍െറ ശക്തമായ പ്രവാഹം മൂലം സമീപത്ത് ബസ് കാത്തുനിന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ യാത്രക്കാര്‍ ദുരിതത്തിലായി. സംഭവം നടന്ന ഉടന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി സ്ഥലത്തത്തെി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് കാരണകോടത്തുള്ള വലിയ വാല്‍വ് പൂട്ടിയാണ് ജലത്തിന്‍െറ ഒഴുക്ക് തടഞ്ഞത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പൈപ്പ് നന്നാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് രണ്ട് ദിവസമെങ്കിലുമെടുക്കും കുടിവെള്ള വിതരണം പുന$സ്ഥാപിക്കാനെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, നഗരത്തിലെ കുടിവെള്ള വിതരണം ദിവസങ്ങളോളം മുടങ്ങാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പും ഇതിന് സമീപത്ത് ഇതേ പൈപ്പില്‍ പൊട്ടലുണ്ടായിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങി. സംഭവസ്ഥലത്ത് ചിത്രമെടുക്കാന്‍ ചെന്ന പ്രസ് ഫോട്ടോഗ്രാഫര്‍മാരെ മെട്രോ ജീവനക്കാര്‍ തടഞ്ഞത് അല്‍പനേരം സംഘര്‍ഷത്തിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
