Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഭൂരഹിതര്‍ തഹസില്‍ദാറെ...

ഭൂരഹിതര്‍ തഹസില്‍ദാറെ ഉപരോധിച്ചു

text_fields
bookmark_border
ഭൂരഹിതര്‍ തഹസില്‍ദാറെ ഉപരോധിച്ചു
cancel
ആലുവ: സീറോ ലാന്‍ഡ്ലെസ് പദ്ധതി പ്രകാരം പട്ടയം ലഭിച്ചവര്‍ക്ക് ഭൂമി ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ തഹസില്‍ദാറെ ഉപരോധിച്ചു. കറുകുറ്റി, മലയാറ്റൂര്‍ വില്ളേജുകളില്‍ പട്ടയം ലഭിച്ചിട്ടുള്ളവരാണ് തിങ്കളാഴ്ച രാവിലെ ആലുവ തഹസില്‍ദാര്‍ ചന്ദ്രശേഖരന്‍ നായരെ ഉപരോധിച്ചത്. കറുകുറ്റിയിലെ 37 കുടുംബങ്ങളും മലയാറ്റൂരിലെ 17 കുടുംബങ്ങളും നടത്തിയ ഉപരോധത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് സമദ് നെടുമ്പാശേരി, ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍, സെക്രട്ടറി സോമന്‍ ജി. വെണ്‍പുഴശേരി, എന്‍.എ.എം ബഷീര്‍, ലൈജു മങ്ങാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് സോണിയ ഗാന്ധി പട്ടയം വിതരണം ചെയ്തത്. കറുകുറ്റി വില്ളേജില്‍ കറുകുറ്റി പള്ളി, മുന്നൂര്‍ പള്ളി കനാല്‍, കേബ്ള്‍ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും വാടകക്ക് താമസിക്കുന്നവര്‍ക്കും മുന്നൂര്‍ പള്ളി ഭാഗത്താണ് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലെ പട്ടയമാണ് നല്‍കിയിട്ടുള്ളത്. മലയാറ്റൂരിലുള്ളവര്‍ക്ക് മലയാറ്റൂരിലെതന്നെ പുറമ്പോക്ക് ഭൂമിയുടെ പട്ടയവും നല്‍കി. എന്നാല്‍, ഇതുവരെ ഭൂമി അളന്നുനല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വില്ളേജ് ഓഫിസുകളില്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. തങ്ങള്‍ക്ക് അറിയില്ളെന്നാണ് വില്ളേജ് അധികൃതര്‍ ഭൂരഹിതരോട് പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്നാണ് തഹസില്‍ദാറെ ഉപരോധിക്കാന്‍ തീരുമാനിച്ചത്. സമരം നടത്തിയപ്പോഴാണ് കറുകുറ്റിയില്‍ പട്ടയം നല്‍കപ്പെട്ട ഭൂമിയുമായി ബന്ധപ്പെട്ട് കേസുണ്ടെന്നും അതിനാല്‍ അളന്നുനല്‍കാന്‍ കഴിയില്ളെന്നുമുള്ള കാര്യം ഉദ്യോഗസ്ഥര്‍ ഭൂരഹിതരോട് പറയുന്നത്. ഈ വിവരം തങ്ങളെ അറിയിക്കാതിരുന്നതിനെക്കുറിച്ച് സമരക്കാര്‍ ചോദിച്ചപ്പോള്‍ ഇത്തരം കാര്യങ്ങള്‍ കലക്ടറേറ്റില്‍ നിന്നാണ് അറിയിക്കേണ്ടതെന്നും തങ്ങള്‍ക്ക് അതില്‍ ഉത്തരവാദിത്തമില്ളെന്നുമാണ് താലൂക്ക് അധികൃതര്‍ പറഞ്ഞത്. കറുകുറ്റിയില്‍ കണ്ടത്തെിയ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയുടെ കൈവശം ഉള്ളതാണെന്നും അയാള്‍ കരം നല്‍കിക്കൊണ്ടിരിക്കുന്നതാണെന്നുമാണ് പറയുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തി കേസ് കൊടുത്തിരിക്കുകയാണത്രെ. എന്നാല്‍, വില്ളേജ് അധികൃതരുടെ ഒത്താശയോടെ ഈ ഭൂമി കയേറ്റക്കാരന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. 129/1 എന്ന സര്‍വേ നമ്പറില്‍ കരം അടക്കുന്നതായാണ് വില്ളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഈ ഭൂമി 149/1 എന്ന സര്‍വേ നമ്പറിലാണുള്ളത്. 129/1 എന്ന നമ്പറില്‍ മറ്റൊരാളുടെ ഭൂമിയുള്ളതായും അയാള്‍ കരമടക്കുന്നതായും അറിയുന്നു. ഈ വൈരുധ്യം സമരക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തഹസില്‍ദാറടക്കമുള്ളവര്‍ക്ക് ഉത്തരം മുട്ടി. ഇതിനിടെ കറുകുറ്റി വില്ളേജ് ഓഫിസറെ വിളിച്ചുവരുത്തുകയും ഉടന്‍ മറ്റൊരു പുറമ്പോക്ക് ഭൂമി കണ്ടത്തെി അളന്നുനല്‍കാനും തഹസില്‍ദാര്‍ ആവശ്യപ്പെട്ടു. മലയാറ്റൂര്‍ വില്ളേജുകാരുടെ ഭൂമി 30 നകം അളന്നുനല്‍കാമെന്നും തഹസില്‍ദാര്‍ സമരക്കാര്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കി. ഇതിനത്തെുടര്‍ന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു. തഹസില്‍ദാര്‍ ഉറപ്പു പാലിച്ചില്ളെങ്കില്‍ സമരം കലക്ടറേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് സമദ് നെടുമ്പാശേരി പറഞ്ഞു. കറുകുറ്റിയിലെ ഭൂമിയുടെ സര്‍വേ നമ്പറിലെ തിരിമറികള്‍ ചൂണ്ടിക്കാട്ടി കേസില്‍ കക്ഷി ചേരാന്‍ സമരക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. തെറ്റായ രീതിയില്‍ കരം അടച്ചതായി രേഖ ഉണ്ടാക്കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നും സമരക്കാര്‍ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story