Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഎം.എസ്.എം കോളജ്...

എം.എസ്.എം കോളജ് സുവര്‍ണ ജൂബിലിയിലേക്ക്

text_fields
bookmark_border
എം.എസ്.എം കോളജ് സുവര്‍ണ  ജൂബിലിയിലേക്ക്
cancel
കായംകുളം: ഓണാട്ടുകരയുടെ സാംസ്കാരിക മുന്നേറ്റത്തിന് അടിത്തറ പാകിയ എം.എസ്.എം കോളജ് സുവര്‍ണ ജൂബിലി നിറവിലേക്ക്. അഞ്ച് പതിറ്റാണ്ട് മുമ്പ് ഓലഷെഡില്‍ പരിമിത സൗകര്യങ്ങളുമായി ആരംഭിച്ച കോളജ് ഇന്ന് കേരള സര്‍വകലാശാലയുടെ കീഴിലുള്ള മികച്ച വിദ്യാലയമായി വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. പി.കെ. കുഞ്ഞുസാഹിബിന്‍െറ ദീര്‍ഘവീക്ഷണമാണ് എം.എസ്.എം കോളജിനെ മഹത്തായ പ്രസ്ഥാനമായി ഉയര്‍ത്തിയത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന സമൂഹത്തിന്‍െറ ഉയര്‍ച്ച ലക്ഷ്യമാക്കിയാണ് കോളജിന്‍െറ പ്രവര്‍ത്തനം തുടങ്ങുന്നത്. ഒമ്പത് അധ്യാപകരും 84 വിദ്യാര്‍ഥികളുമായി 1964ല്‍ എം.എസ്.എം സ്കൂളിനോട് ചേര്‍ന്നാണ് കോളജിന്‍െറ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ഇപ്പോര്‍ 14 ഡിഗ്രി കോഴ്സുകളും ഏഴ് പി.ജി കോഴ്സുകളുമുള്ള സ്ഥാപനത്തില്‍ 2500 ഓളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ എഴുപത് ശതമാനവും പെണ്‍കുട്ടികളാണെന്നതാണ് ശ്രദ്ധേയം. നൂറോളം അധ്യാപകരും അമ്പതോളം അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സുവര്‍ണജൂബിലിയുടെ സംഭാവനയെന്ന നിലയില്‍ ഈ അക്കാദമിക വര്‍ഷത്തില്‍ ബി.എസ്സി ബയോടെക്നോളജി കോഴ്സ് തുടങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. മധ്യകേരളത്തിലെ മികവുറ്റ കലാലയമായി ഉയര്‍ന്ന എം.എസ്.എം കോളജില്‍ സുവര്‍ണജൂബിലിയുടെ ഭാഗമായി ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് കോളജ് മാനേജര്‍ പി.എ. ഹിലാല്‍ ബാബുവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷെയ്ഖ് പി. ഹാരിസും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എക്കാലവും ഓര്‍മിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഇതിനായി തയാറാക്കുന്നത്. വിവിധ തട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ ഏകോപനം ഇതിന്‍െറ ഭാഗമായി സംഘടിപ്പിക്കും. അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. വിരമിച്ച അധ്യാപകരുടെ സംഗമവും നടത്തും. കാലിക പ്രസക്തമായ വിഷയങ്ങളിലെ സെമിനാര്‍, നാടകോത്സവം, ഫിലിം ഫെസ്റ്റിവല്‍, പ്രതിഭ സംഗമം, കലാ-സാഹിത്യ ക്വിസ് മത്സരം, ശാസ്ത്ര പ്രദര്‍ശനം എന്നിവ ജൂബിലി വര്‍ഷത്തിലെ ഓരോ മാസങ്ങളിലും നടക്കും. പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമത്തിലൂടെ എം.എസ്.എം കുടുംബ സംഗമം ജൂബിലി വര്‍ഷത്തിലെ മികച്ച പരിപാടിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘത്തിനും രൂപം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രഫ. ഷെയ്ഖ് അഹമ്മദ്, വൈസ് പ്രന്‍സിപ്പല്‍ ഡോ. സോമനാഥന്‍ പിള്ള, ട്രസ്റ്റ് ഭാരവാഹികളായ കെ. സാദിഖലിഖാന്‍, കബീര്‍ എം. തീപ്പുര, പി.എസ്. സുല്‍ഫിക്കര്‍, ഹഫീസ് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story