Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതെങ്ങിന്‍തൈ വാങ്ങാന്‍...

തെങ്ങിന്‍തൈ വാങ്ങാന്‍ ഗവേഷണ കേന്ദ്രത്തില്‍ തിരക്ക്

text_fields
bookmark_border
തെങ്ങിന്‍തൈ വാങ്ങാന്‍ ഗവേഷണ കേന്ദ്രത്തില്‍ തിരക്ക്
cancel
കായംകുളം: മുന്തിയ ഇനം തെങ്ങിന്‍ തൈകള്‍ വാങ്ങാന്‍ ജനം ഒഴുകിയത്തെിയപ്പോള്‍ കേന്ദ്ര തോട്ടവിള ഗവേഷണത്തിന്‍െറ പ്രവര്‍ത്തനം താറുമാറായി. മൂന്നു വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കുന്ന കുറിയ ഇനം തൈകള്‍ വില്‍പനക്ക് വെച്ചപ്പോഴാണ് സ്ഥാപനത്തിന്‍െറ പ്രതീക്ഷ തെറ്റിച്ച് കര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. കുറിയ ഓറഞ്ചും കുറിയ പച്ചക്കും ആവശ്യക്കാര്‍ ഏറിയതോടെ വില്‍പന ബഹളത്തിലാണ് കലാശിച്ചത്. 400 തൈകള്‍ വീതം മൂന്നു ദിവസം വിതരണം ചെയ്യാനായിരുന്നു തീരുമാനം. ശനിയാഴ്ച മുതലാണ് വിതരണം ആരംഭിച്ചത്. പുലര്‍ച്ചെ മുതല്‍ കര്‍ഷകര്‍ എത്തിയതോടെ ഇവരുടെ നിര ദേശീയപാതയും പിന്നിട്ടു. ഒടുവില്‍ പൊലീസ് എത്തിയാണ് കര്‍ഷകരെ നിയന്ത്രിച്ചത്. ആദ്യദിനം 600 തൈകളാണ് വിതരണ ചെയ്തത്. മൂന്ന് മണിക്ക് അവസാനിപ്പിക്കേണ്ട കച്ചവടം ആറരവരെ നീണ്ടു. തിങ്കളാഴ്ച ഇതിന്‍െറ ഇരട്ടി കര്‍ഷകര്‍ എത്തിയതോടെ എല്ലാവര്‍ക്കും തൈകള്‍ നല്‍കാന്‍ കഴിയാതായി. കിട്ടില്ളെന്ന് ഉറപ്പായവര്‍ ബഹളം വച്ചതോടെ വിതരണം നിര്‍ത്തിവെക്കേണ്ടി വന്നു. കൂപ്പണ്‍ ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച തൈകള്‍ നല്‍കുമെന്നും മറ്റുള്ള കര്‍ഷകര്‍ക്ക് തൈകള്‍ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഗവേഷണകേന്ദ്രം മേധാവി ഡോ. വി. കൃഷ്ണകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നാളികേരത്തിന്‍െറ വിലവര്‍ധനയാണ് തെങ്ങിന്‍ തൈകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാകാന്‍ കാരണമായത്. കുറിയ ഇനമായതിനാല്‍ തെങ്ങുകയറാന്‍ ആള്‍ വേണ്ടാത്തതും ഇതിന്‍െറ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ഇടയാക്കി. കര്‍ഷകരുടെ ഈ മേഖലയിലെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലെ ഇടപെടലുകള്‍ ഗവേഷണ കേന്ദ്രം നടത്തുമെന്നും എല്ലാവര്‍ക്കും തെങ്ങിന്‍ തൈ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story