Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2014 4:37 PM IST Updated On
date_range 10 Jun 2014 4:37 PM ISTഎസ്.സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കല്‍പറ്റ: മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസിന് കീഴിലുള്ള എസ്.ടി പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് പട്ടികവര്‍ഗത്തില്‍പ്പെട്ടവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുക, സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുക, ജില്ലാ ആശുപത്രിയില്‍ പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തികള്‍. സേവന സന്നദ്ധതയും എട്ടാം ക്ളാസ് വിദ്യാഭ്യാസവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 50നും മധ്യേ. നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് മുന്‍ഗണന നല്‍കും. സ്വന്തം കൈപ്പടയില്‍ തയാറാക്കിയ അപേക്ഷ മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലോ ജൂണ്‍ 21നകം നല്‍കണം. ഫോണ്‍: 04935 240210. വൈത്തിരി താലൂക്കിലെ കല്‍പറ്റ, വൈത്തിരി, പിണങ്ങോട്, കണിയാമ്പറ്റ, പടിഞ്ഞാറത്തറ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും എസ്.ടി പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടറായി ജോലി ചെയ്യുന്നതിന് 25നും 50നും മധ്യേ പ്രായമുള്ള വൈത്തിരി താലൂക്കിലെ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 4000 രൂപ ഓണറേറിയം അനുവദിക്കും. അപേക്ഷകര്‍ എട്ടാം ക്ളാസ് യോഗ്യതയുള്ളവരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 21ന് മുമ്പ് കല്‍പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡി.പി ഓഫിസില്‍ ലഭിക്കണം. അപേക്ഷയുടെ മാതൃക കല്‍പറ്റ, വൈത്തിരി, പിണങ്ങോട്, കണിയാമ്പറ്റ, പടിഞ്ഞാറത്തറ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും ഐ.ടി.ഡി.പി ഓഫിസിലും ലഭിക്കും. ഫോണ്‍: 202232.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
