Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2014 4:34 PM IST Updated On
date_range 10 Jun 2014 4:34 PM ISTജനനത്തിലും മരണത്തിലും അവര്‍ ഒരുമിച്ചു
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: പഠിക്കാനുള്ള മോഹം ബാക്കിനിര്‍ത്തി അനന്തതയിലേക്ക് കടന്നുപോയ ഇരട്ട സഹോദരങ്ങളുടെ അപകട മരണം നാടിന് വേദനയായി. മീനങ്ങാടി പോളിടെക്നിക്കില്‍ തുടര്‍ പഠനത്തിന് അപേക്ഷ നല്‍കി തിരിച്ചുവരുന്ന വഴിയിലാണ് ബീനാച്ചി വളവില്‍ അഭിജിത്തിന്‍െറയും അമല്‍ജിത്തിന്‍െറയും ജീവന്‍ പൊലിഞ്ഞത്. മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടയില്‍ എതിര്‍ദിശയില്‍നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ് ബസിന്‍െറ പിന്‍ചക്രത്തിനടിയില്‍പ്പെട്ട അഭിജിത്ത് തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ് വേദനയില്‍ മുങ്ങിനില്‍ക്കുമ്പോഴും മറുവശത്തേക്ക് തെറിച്ചുവീണ അമല്‍ജിത്ത് സഹോദരനെ അന്വേഷിക്കുന്നുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന അന്ത്യ നിമിഷങ്ങളിലും അമല്‍ജിത്ത് തന്‍െറ ഇരട്ട സഹോദരനെ തിരക്കി. ശ്വാസഗതി നിയന്ത്രണാതീതമായപ്പോള്‍ കൃത്രിമ ശ്വാസോച്ഛ്വാസം കൊടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു കുടുംബത്തിന്‍െറ മൊത്തം പ്രതീക്ഷയാണ് ഇതോടെ തകര്‍ന്നത്. ബീനാച്ചി കട്ടയാട്ട് ഇളംപുരയിടത്തില്‍ ഉഷ-ശശിധരന്‍ ദമ്പതികളുടെ ഇരട്ടമക്കള്‍ ജനനത്തിലും ജീവിതത്തിലും മരണത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹിതയായ സഹോദരി ശ്വേതള്‍ മാത്രമാണ് ഇനി മാതാപിതാക്കള്‍ക്ക് കൂട്ട്. അഭിജിത്തിന്‍െറ മൃതദേഹം അമ്പലവയല്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം അഞ്ചരയോടെ കട്ടയാട്ടെ വീട്ടിലത്തെിച്ചപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ ജനക്കൂട്ടം കാത്തുനിന്നിരുന്നു. അര മണിക്കൂറിനുശേഷം പുല്ലുമലയിലെ തറവാട്ടു വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. അഭിജിത്തിന്‍െറ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍ അമല്‍ജിത്തിന്‍െറ മൃതദേഹം ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തറവാട്ട് വീട്ടിലത്തെിച്ച് ഒരുമിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
