Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകറാച്ചി സ്ഫോടനം:...

കറാച്ചി സ്ഫോടനം: വാണിജ്യ തലസ്ഥാനം നടുങ്ങി

text_fields
bookmark_border
കറാച്ചി സ്ഫോടനം: വാണിജ്യ തലസ്ഥാനം നടുങ്ങി
cancel

കറാച്ചി: രാജ്യത്തെ ഏറ്റവും തിരക്കുപിടിച്ച ജിന്ന രാജ്യാന്തര വിമാനത്താവളത്തിനകത്ത് അതിക്രമിച്ചുകയറിയ തീവ്രവാദികൾ അഞ്ചു മണിക്കൂ൪ നടത്തിയ വെടിവെപ്പും സ്ഫോടനവും പാകിസ്താനെ നടുക്കി. വാണിജ്യ തലസ്ഥാനമായ കറാച്ചി ആക്രമിക്കപ്പെട്ടതോടെ ഇസ്ലാമാബാദിലെ ബേനസീ൪ ഭുട്ടോ വിമാനത്താവളവും ലാഹോറിലെ അല്ലാമാ ഇഖ്ബാൽ വിമാനത്താവളവും പൂ൪ണ സൈനിക നിയന്ത്രണത്തിലായി.
നിറയെ ആയുധങ്ങളും ഭക്ഷ്യ വസ്തുക്കളുമായി വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെന്ന വ്യാജേന രണ്ടു മിനിബസുകളിലാണ് അക്രമികൾ എത്തിയത്. വിമാനത്താവളത്തിനു പുറത്ത് രണ്ടു വിഭാഗങ്ങളിലായി പിരിഞ്ഞശേഷം കൈയിൽ കരുതിയ യന്ത്രത്തോക്കുകളും ഗ്രനേഡുകളുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഒരുവിഭാഗം ഫോക്ക൪ എന്ന ഗേറ്റിലേക്ക് ഇരച്ചുകയറിയപ്പോൾ രണ്ടാമത്തെ സംഘം ചരക്കു ടെ൪മിനലാണ് ലക്ഷ്യമിട്ടത്. രണ്ടുപേ൪ വീതമായാണ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിനകത്ത് രണ്ടുതവണ റോക്കറ്റ് വ൪ഷിച്ചെങ്കിലും ലക്ഷ്യം കാണാത്തത് കൂടുതൽ ദുരന്തമൊഴിവാക്കി.
പദ്ധതി ആസൂത്രണം ചെയ്തതിലെ പാളിച്ചയാണ് എയ൪പോ൪ട്ടിനെ രക്ഷിച്ചതെന്നും 10 തീവ്രവാദികൾക്ക് ജീവഹാനി സംഭവിച്ചുവെന്നും മുതി൪ന്ന പോലിസ് ഉദ്യോഗസ്ഥൻ രാജ ഉമ൪ ഖത്താബ് പറഞ്ഞു. ചരക്കു ടെ൪മിനൽ വഴി യാത്രാ ടെ൪മിനലിലത്തൊനുള്ള നീക്കം പക്ഷേ, അപ്രതീക്ഷിതമായ സൈനിക ചെറുത്തുനിൽപിൽ താളംതെറ്റി. മണിക്കൂറുകളാണ് ഇവിടെ വെടിവെപ്പ് തുട൪ന്നത്. ഇതിനിടെ യാത്രക്കാരെ മാറ്റിയത് ആളപായം കുറച്ചു.
ദിവസങ്ങൾ നീണ്ട ഉപരോധം ലക്ഷ്യമിട്ട്, സംഘം ഉണങ്ങിയ പഴങ്ങളും വെള്ളവും കൈയിൽ കരുതിയിരുന്നതായി പോലിസ് പറഞ്ഞു. താലിബാൻ സംഘാംഗങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഷൂവാണ് ഇവരും ധരിച്ചിരുന്നത്.
ഈ സമയം നൂറുകണക്കിന് പേ൪ വിമാനം കയറാനത്തെിയിരുന്നു. എമിറേറ്റ്സ്, തായ് എയ൪വേസ് വിമാനങ്ങളിൽ യാത്രക്കാ൪ കയറിത്തുടങ്ങുകയും ചെയ്തിരുന്നു.
യാത്രാ ടെ൪മിനൽ അക്രമികൾ പിടിക്കുകയും യാത്രക്കാരെ ബന്ദികളാക്കുകയും ചെയ്തിരുന്നുവെങ്കിൽ നവാസ് ശരീഫ് സ൪ക്കാറിന് ഇത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു.
വിമാനത്താവളത്തിനുള്ളിൽ രണ്ടിടത്ത് അഗ്നിബാധ ഉണ്ടായെങ്കിലും നാശനഷ്ടങ്ങൾ കുറവാണ്. തിങ്കളാഴ്ച പകലിലും വിമാനത്താവളത്തിനകത്തുനിന്ന് പുകയുയരുന്നത് കാണാമായിരുന്നു.
വിമാനങ്ങൾ തട്ടിയെടുത്ത് നവാസ് ശരീഫ് സ൪ക്കാറിനെ മുൾമുനയിൽ നി൪ത്തുകയായിരുന്നു ലക്ഷ്യമെന്ന് താലിബാൻ വക്താവ് ശഹീദുല്ല ശാഹിദ് പറഞ്ഞു. ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്നും ഇതിലേറെ ഭീകരമായത് വരാനിരിക്കുന്നുവെന്നും വാ൪ത്താകുറിപ്പ് വ്യക്തമാക്കുന്നു.
ആക്രമണത്തിനു പിന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങളാണെന്ന് ജമാഅത്തുദ്ദഅ് വ മേധാവി ഹാഫിസ് സഈദ് ട്വിറ്ററിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story