ലോഡ്ഷെഡിങ് പിന്‍വലിക്കല്‍ മഴയും കേന്ദ്രവിഹിതവും അനുസരിച്ച്
text_fieldsതിരുവനന്തപുരം: മഴ ശക്തിപ്പെടുകയും കേന്ദ്രവിഹിതം പൂ൪ണതോതിൽ ലഭിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഒഴിവാക്കിയേക്കും. കാലവ൪ഷം ആരംഭിച്ചെങ്കിലും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിട്ടില്ല. മഴ ശക്തമാകുന്നതോടെ ഉപയോഗത്തിൽ ഗണ്യമായ കുറവുവരും.
കൂടങ്കുളം നിലയത്തിൽ നിന്ന് ദിവസങ്ങൾക്കകം വൈദ്യുതി വീണ്ടും ലഭിക്കുകയും ചെയ്യുന്നതോടെ നിയന്ത്രണം പിൻവലിക്കാമെന്നാണ് വൈദ്യുതി ബോ൪ഡ് പ്രതീക്ഷ. മഴ ശക്തമായാൽ കാര്യമായ സംഭരണശേഷിയില്ലാത്ത ജലവൈദ്യുതി നിലയങ്ങളിൽ ഉൽപാദനം പൂ൪ണതോതിൽ ആക്കുകയും വലിയ സംഭരണികളിൽ നിയന്ത്രിക്കുകയുംചെയ്യും.
13 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ശേഷിക്കുന്നത്. ഇതുകൊണ്ട് 541.91 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. 5.56 ദശലക്ഷം യൂനിറ്റിന് മാത്രമുള്ള വെള്ളമാണ് ശനിയാഴ്ച സംഭരണികളിൽ ഒഴുകിയത്തെിയത്. ഇടുക്കിയിൽ 18 ശതമാനം വെള്ളമാണുള്ളത്. ഇവിടെ അവശേഷിക്കുന്ന 18 ശതമാനം വെള്ളം കൊണ്ട് 386 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇടമലയാ൪ (16ശതമാനം), കുണ്ടള (13 ശതമാനം) മാട്ടുപ്പെട്ടി (25 ശതമാനം) എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിൽ ശേഷിക്കുന്നത്.
ശനിയാഴ്ച സംസ്ഥാനത്ത് 57.45 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇടുക്കിയിലെ ആറ് ജനറേറ്ററുകളും പൂ൪ണതോതിൽ പ്രവ൪ത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
