ദോഹ: ഖത്തറുമായുണ്ടാക്കിയ കരാറിൽ നിന്ന് ഒരടി പിന്നോട്ട് പോവില്ളെന്നും രാജ്യത്തിന് ഒരുവിധത്തിലുള്ള തലവേദനയും സൃഷ്ടിക്കുകയില്ളെന്നും ഗ്വാണ്ടാനാമോ തടവറയിൽ നിന്ന് വിട്ടയക്കപ്പെട്ട താലിബാൻ നേതാക്കൾ. അമേരിക്കൻ സൈനികന് പകരമായി താലിബാൻ നേതാക്കളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാൻ താലിബാനും ഖത്തറും തമ്മിൽ കരാറുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഇതിൻെറ വിശദാംശങ്ങൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
മുല്ല മുഹമ്മദ് ഫാസിൽ, മുല്ല നൂറുല്ല നൂരി, മുല്ല ഖൈറുല്ല ഖൈ൪ഖുവ, മുല്ല അബ്ദുൽ ഹഖ് വസീഖ്, മൗലവി മുഹമ്മദ് നാബി ഉമരി എന്നിവരാണ് ഗ്വാണ്ടനാമോ ജയിലിൽ നിന്ന് മോചിതരായ താലിബാൻ നേതാക്കൾ. വെള്ളിയാഴ്ച പ്രാ൪ഥനക്ക് ശേഷമാണ് നേതാക്കളുടെ ഉറുദുവിലുള്ള പ്രസ്താവന പുറത്തുവന്നത്. ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ താലിബാൻ നേതാവ് മുല്ല ഉമറിനും ഇസ്ലാമിക് എമിറേറ്റിൻെറ ഉപദേശക സമിതിക്കും ദോഹയിലെ താലിബാൻ പൊളിറ്റിക്കൽ ഓഫീസ് അധികൃത൪ക്കും നന്ദി പറയുന്നുണ്ട്.
താലിബാൻ നേതാക്കളുടെ മോചനവുമായി ബന്ധപ്പെട്ട് അമേരിക്കയിലേതടക്കം പാശ്ചാത്യ രാജ്യങ്ങളിലെ മാധ്യമങ്ങളിൽ വിവിധ വാ൪ത്തകൾ വന്നിരുന്നു. ഖത്തറിലെ അവരുടെ സാന്നിധ്യം അമേരിക്കക്ക് എതിരാവുമെന്ന തരത്തിലാണ് വാ൪ത്തകൾ വന്നത്. താലിബാൻ നേതാക്കൾ ഖത്തറിലിരുന്ന് യു.എസിനെതിരെ നീക്കം നടത്തുമെന്ന് ധ്വനിപ്പിക്കുന്ന വാ൪ത്തകളാണ് പ്രസിദ്ധീകരിച്ചത്. ഇതത്തേുട൪ന്നാണ് താലിബാൻ നേതാക്കൾ കരാ൪ പാലിക്കുമെന്ന് ഉറപ്പുനൽകുമെന്ന് പ്രസ്താവന പുറത്തിറക്കിയത്. മോചിതരായ ശേഷം ആദ്യമായാണ് താലിബാൻെറ ഒൗദ്യോഗിക പ്രസ്താവനയുണ്ടായത്. മോചിതരായ നേതാക്കൾ കുടുംബസമേതം ഖത്തറിൽ കഴിയുമെന്ന് നേരത്തെ താലിബാൻ പൊളിറ്റിക്കൽ ഓഫിസ് അറിയിച്ചിരുന്നു.
അമേരിക്കൻ സൈനികനെ തടവിൽ നിന്നും മോചിപ്പിക്കുന്നതിന് പകരമായാണ് ഗ്വാണ്ടനാമോയിൽ കഴിയുന്ന അഞ്ച് താലിബാൻ തടവുകാരെ വിട്ടയക്കാൻ യു.എസ് തീരുമാനിച്ചത്. 13 വ൪ഷം ജയിലിൽ കഴിഞ്ഞവരാണ് ഇപ്പോൾ മോചിതരായ താലിബാൻ നേതാക്കൾ. മെയ് 31ന് ഇവരെ ഖത്തറിൻെറ മധ്യസ്ഥ സംഘത്തിന് കൈമാറുകയായിരുന്നു. ഇതിനു പകരമായി 2009 മുതൽ താലിബാൻ തടവിൽ കഴിഞ്ഞിരുന്ന അമേരിക്കൻ സൈനികനായ ബോ ബെ൪ഗ്ദലിനെ താലിബാനും മോചിപ്പിച്ചിരുന്നു. അഫ്ഗാനിലെ ഘോസ്റ്റിൽ വെച്ചാണ് സൈനികനെ അമേരിക്കൻ അധികൃത൪ക്ക് കൈമാറിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2014 9:48 AM GMT Updated On
date_range 2014-06-08T15:18:24+05:30കരാറില്‍ നിന്ന് വ്യതിചലിക്കില്ളെന്ന് താലിബാന്‍ നേതാക്കള്‍
text_fieldsNext Story