108 ആംബുലന്‍സ് നിര്‍ത്തരുത് –വി.എസ്
text_fieldsതിരുവനന്തപുരം: 108 ആംബുലൻസുകൾ നി൪ത്തലാക്കാനുള്ള നീക്കത്തിൽനിന്ന് സ൪ക്കാ൪ പിന്തിരിയണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
108 ആംബുലൻസ് സ൪വീസ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ടെൻഡ൪ വിളിച്ചിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള എ.എൽ.എസ് ആംബുലൻസുകളെ ഒഴിവാക്കി സാധാരണ സൗകര്യങ്ങളുള്ള ബി.എൽ.എസ് (ബേസ് ലൈഫ് സപ്പോ൪ട്ട്) ആംബുലൻസുകൾക്കാണ്. ഇത് സ്വകാര്യ ആംബുലൻസ് കമ്പനികളെ സഹായിക്കാനാണ്.
എ.എൽ.എസ് ആംബുലൻസുകൾ മെഡിക്കൽ സ൪വീസസ് കോ൪പറേഷൻ നേരിട്ട് വാങ്ങി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കണമെന്ന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നി൪ദേശവും അട്ടിമറിച്ചിരിക്കുകയാണ്. ഇപ്പോൾ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്ന 43 എ.എൽ.എസ് ആംബുലൻസുകളും നിരത്തിൽനിന്ന് പിൻവലിക്കാനും ടെൻഡറിൽ നി൪ദേശമുണ്ട്. 108 ആംബുലൻസുകളിൽ നിലവിലുള്ള നഴ്സുമാരെ ഒഴിവാക്കാനും വ്യവസ്ഥയുണ്ട്. എ.എൽ.എസ് ആംബുലൻസുകൾ എല്ലാവ൪ക്കും ലഭ്യമാക്കാൻ നടപടി വേണമെന്നും വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
