ചട്ടം ലംഘിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി –ചെന്നിത്തല
text_fieldsകൊച്ചി: റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യ(ആ൪.ബി.ഐ)യുടെ ചട്ടങ്ങളും നി൪ദേശങ്ങളും അനുസരിച്ചുവേണം സംസ്ഥാനത്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ പ്രവ൪ത്തിക്കാനെന്നും അതല്ളെങ്കിൽ പൊലീസ് നടപടിക്ക് മടിക്കില്ളെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘സ്ട്രാറ്റജീസ് ടു ഡീൽ വീത്ത് ബ്ളേഡ് മാഫിയ’ എന്ന വിഷയത്തിൽ കേരള പൊലീസിൻെറ നേതൃത്വത്തിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമവിധേയമായി പ്രവ൪ത്തിക്കുന്ന ആരെയും ബുദ്ധിമുട്ടിക്കില്ല. എന്നാൽ, ചട്ടം ലംഘിക്കുന്നവ൪ നിയമത്തിനുകീഴിൽ വരണം. ഇതാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി വിഷയം താൻ ച൪ച്ചചെയ്യുമെന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവ൪ത്തനം രാജ്യത്ത് നിലനിൽക്കുന്ന നിയമ സംവിധാനം അനുസരിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ധനകാര്യവകുപ്പിന് ഉത്തരവാദിത്തമുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന വായ്പകൾക്ക് തോന്നിയതുപോലെ പലിശ ഈടാക്കാനുള്ള അവകാശമില്ല, കേരളത്തിൽ നടക്കുന്ന ഈ വിധത്തിലുള്ള കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര ധനകാര്യവകുപ്പ് ഇടപെടണം.
പാവപ്പെട്ടവരെ എന്തും ചെയ്യാമെന്ന നിലയിൽ പ്രവ൪ത്തിക്കുന്ന ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവ൪ത്തനത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റിസ൪വ് ബാങ്ക് ഗവ൪ണ൪ക്ക് കത്തു നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഗവ൪ണ൪ നി൪ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ക്ളീൻ കാമ്പസ് സേവ് കാമ്പസ് എന്ന പദ്ധതിക്കും സ൪ക്കാ൪ രൂപം നൽകുകയാണ്. മദ്യത്തിൻെറയും മയക്കുമരുന്നിൻെറയും അമിതമായ ഉപയോഗം മൂലം യുവതലമുറ നശിക്കുകയാണ്. ഇത് തടയാനാണ് പദ്ധതി. മയക്കുമരുന്ന് കച്ചവടക്കാ൪ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി കൃഷ്ണ മൂ൪ത്തി അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല എ.ഡി.ജി.പി കെ. പത്മകുമാ൪, ഇൻറലിൻജൻസ് എ.ഡി.ജി.പി എ. ഹേമചന്ദ്രൻ, എ.ഡി.ജി.പി ബി. സന്ധ്യ, കൊച്ചി റേഞ്ച് ഐ.ജി എം.ആ൪. അജിത്കുമാ൪, കൊച്ചി സിറ്റി പൊലീസ് കമീഷണ൪ കെ.ജി. ജെയിംസ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.