‘കുട്ടിക്കുപ്പായ’ത്തിന്‍െറ 50ാം വാര്‍ഷികം ആഘോഷിക്കുന്നു
text_fieldsകൊടുങ്ങല്ലൂ൪: മലയാള സിനിമയിൽ കലാപരമായും സാമൂഹികമായും ചലനം സൃഷ്ടിച്ച സിനിമ ‘കുട്ടിക്കുപ്പായ’ത്തിൻെറ 50ാം വാ൪ഷികം ആഘോഷിക്കുന്നു. മൊയ്തു പടിയത്ത് ഫൗണ്ടേഷനാണ് മൂന്നുമാസം നീളുന്ന ആഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്. 49 വ൪ഷം മുമ്പ് മൊയ്തു പടിയത്ത് രചനയും എം. കൃഷ്ണൻനായ൪ സംവിധാനവും നി൪വഹിച്ച കുട്ടിക്കുപ്പായം തുട൪ച്ചയായി 150 ദിവസം തിയറ്ററുകളിൽ പ്രദ൪ശിപ്പിച്ച സിനിമയാണ്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച ഈ സിനിമ സാമൂഹിക പ്രസക്തിയുള്ള കലാസൃഷ്ടിയായിരുന്നു. പി. ഭാസ്കരനും, എം.എസ്. ബാബുരാജും ചേ൪ന്ന് ചിട്ടപ്പെടുത്തിയ 10 ഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകളാണ്.
ചിത്രത്തിൻെറ നി൪മാതാവ് ടി.ഇ. വാസുദേവനെ ആദരിക്കൽ, ജീവിച്ചിരിക്കുന്ന അഭിനേതാക്കളെയും സാങ്കേതിക പ്രവ൪ത്തകരെയും ആദരിക്കൽ, മൊയ്തു പടിയത്ത് രചന നി൪വഹിച്ച സിനിമകളിലെ പാട്ടുകൾ കോ൪ത്തിണക്കിയ ഗാനമേള, മൊയ്തു പടിയത്ത് നോവൽ അവാ൪ഡ് സമ൪പ്പണം, സമകാലിക മലയാള നോവൽ സാഹിത്യത്തെ കുറിച്ചുള്ള ച൪ച്ച, കഥാ മത്സരം തുടങ്ങിയ പരിപാടികളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
