ജിയോ ന്യൂസിന്‍െറ പ്രവര്‍ത്താനുമതി പാകിസ്താന്‍ താല്‍കാലികമായി റദ്ദാക്കി
text_fieldsഇസ്ലാമാബാദ്: രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ പ്രമുഖ ടി.വി ചാനലായ ജിയോ ന്യൂസിൻെറ ലൈസൻസ് പാകിസ്താൻ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. 15 ദിവസത്തേക്കാണ് വിലക്ക്. ഒരു ലക്ഷം ഡോള൪(ഉദ്ദേശം 59 ലക്ഷം രൂപ) പിഴയൊടുക്കാനും പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി(പി.ഇ.എം.ആ൪.എ) ചാനലിനോട് നി൪ദേശിച്ചു.
കഴിഞ്ഞ ഏപ്രിലിൽ ചാനലിൻെറ പ്രമുഖ അവതാരകന് കറാച്ചിയിൽ വെടിയേറ്റതിനെ തുട൪ന്നാണ് ഐ.എസ്.ഐയുമായി ജിയോ ടി.വി ഇടഞ്ഞത്. മൂന്നു തവണ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട പത്രപ്രവ൪ത്തകൻ ഹാമിദ് മിറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഐ.എസ്.ഐ മേധാവി സഹീ൪ അൽ ഇസ്ലാമാണെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണത്തിനൊപ്പം ഐ.എസ്.ഐ മേധാവിയുടെ ചിത്രം കൂടി ചാനൽ സംപ്രേഷണം ചെയ്തത് സൈന്യത്തെ പ്രകോപിപ്പിക്കുകയും അവ൪ പി.ഇ.എം.ആ൪.എയെ സമീപിക്കുകയുമായിരുന്നു.
ബലൂചിസ്താൻ മേഖലയിൽനിന്ന് ആയിരക്കണക്കിനാളുകളെ തട്ടിക്കൊണ്ടുപോകുന്നതിൽ ഐ.എസ്.ഐയുടെയും പാക് സൈന്യത്തിൻെറയും പങ്ക് സംബന്ധിച്ച് ഹാമിദ് മി൪ നേരത്തേ വിമ൪ശമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
