കുട്ടികളെ കൊണ്ടുവന്ന സംഭവം: മനുഷ്യക്കടത്തല്ളെന്ന് സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽനിന്ന് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ളെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം വിലയിരുത്തി. കുട്ടികളെ കൊണ്ടുവന്ന നടപടിക്രമങ്ങളിൽ വീഴ്ചവന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണിത്.
അനാഥാലയ പ്രശ്നം മന്ത്രിസഭാ യോഗത്തിലും വന്നിരുന്നു. മന്ത്രിസഭ കഴിഞ്ഞയുടനെയാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ച൪ച്ച നടന്നത്. ആരോപണവിധേയമായ മുക്കം യത്തീംഖാന പ്രശസ്തമായ നിലയിൽ പ്രവ൪ത്തിക്കുന്നതാണെന്ന അഭിപ്രായം യോഗത്തിൽ വന്നു. എന്നാൽ, കുട്ടികളെ കൊണ്ടുവന്നതിൽ നടപടിക്രമത്തിൽ വീഴ്ചവന്നു. ഇതാണ് മനുഷ്യക്കടത്തായി ചിത്രീകരിക്കപ്പെട്ടത്.
ഇപ്പോൾ ചുമത്തിയ മനുഷ്യക്കടത്ത് ഉൾപ്പെടുന്ന 370 (5) വകുപ്പ് ആരെങ്കിലും വായിച്ചിട്ടുണ്ടോ എന്ന് കുഞ്ഞാലിക്കുട്ടി യോഗത്തിൽ ചോദിച്ചതായാണ് വിവരം. ബാലവേല, അവയവം എടുക്കൽ, ലൈംഗിക ചൂഷണം തുടങ്ങിയവയാണ് ഈ വകുപ്പിൽ വരുന്നത്. ഇത് ചുമത്തത്തക്ക സാഹചര്യം അവിടെയുണ്ടായോ എന്ന് അദ്ദേഹം ചോദിച്ചു. വ്യജരേഖ നി൪മിച്ചിട്ടുണ്ടെങ്കിൽ അതിന് നടപടിയെടുക്കണം. അതേസമയം മനുഷ്യക്കടത്ത് പോലെ ഇല്ലാത്ത കാര്യങ്ങളുടെ പേരിലാണ് കേസെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ഒരു അന്വേഷണ ഏജൻസിയും മനുഷ്യക്കടത്തെന്ന നിഗമനത്തിൽ ഇതുവരെ എത്തിയില്ളെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. സാമൂഹിക ക്ഷേമവകുപ്പിൻെറ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് ആഭ്യന്തരവകുപ്പ്. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടി സംബന്ധിച്ച് രമേശ് ചെന്നിത്തല വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
