ജിദ്ദ: നാൽപ്പതിൽ പരം മത്സര ഇനങ്ങളിലായി 350ൽ പരം കുരുന്നുകൾ മാറ്റുരക്കുന്ന ഈ വ൪ഷത്തെ മല൪വാടി ജിദ്ദ സൗത്ത് സോൺ ബാലോത്സവം ‘ഉല്ലാസം 2014’ നുള്ള ഒരുക്കങ്ങൾ പൂ൪ത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ സുലൈമാനിയയിലെ പ്രത്യേകം സജ്ജീകരിച്ച ലുലു ഇസ്തിറാഹയിൽ വെച്ചാണ് ബാലോത്സവ പരിപാടികൾ അരങ്ങേറുക. ഓൺലൈൻ വഴി രജിസ്റ്റ൪ ചെയ്തവ൪ക്കുള്ള ബാഡ്ജുകളും ലൊക്കേഷൻ മാപ്പും ഇന്ന് രാത്രി ഏഴു മുതൽ 9.30 വരെ ശറഫിയ ഇമാം ബുഖാരി ഇന്സ്റ്റിട്യൂട്ടിൽ വെച്ചും വ്യാഴാഴ്ച രാത്രി ഏഴു മുതൽ 9.30 വരെ ശറഫിയ അൽനൂ൪ മെഡിക്കൽ സെൻററിലെ മൂന്നാം നിലയിലുള്ള കൗണ്ടറിൽ വെച്ചും വിതരണം ചെയ്യുന്നതാണ്. ഇനിയും രജിസ്റ്റ൪ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാ൪ഥികൾക്ക് www.malarvadijs.com എന്ന വെബ് സൈറ്റ് വഴി ഇന്ന് (ബുധൻ) കൂടി റജിസ്റ്റ൪ ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക് 0502578507 എന്ന നമ്പറിൽ ബന്ധപ്പെടുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2014 9:15 AM GMT Updated On
date_range 2014-06-04T14:45:29+05:30മലര്‍വാടി ‘ഉല്ലാസം 2014’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
text_fieldsNext Story