Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅക്ഷരമധുരം നുണയണ്ടേ,...

അക്ഷരമധുരം നുണയണ്ടേ, ഞങ്ങളുടെ മക്കള്‍ക്കും

text_fields
bookmark_border
അക്ഷരമധുരം നുണയണ്ടേ, ഞങ്ങളുടെ മക്കള്‍ക്കും
cancel

വെട്ടത്തൂ൪ (മലപ്പുറം): പ്രവേശനോത്സവനാളിൽ പുത്തനുടുപ്പും ബാഗും കുടയുമായി ആദ്യാക്ഷരം നുകരാൻ കുട്ടികളെ നാം ആഘോഷത്തോടെ പറഞ്ഞുവിട്ട സമയത്ത് ഒരു കൂട്ടം രക്ഷിതാക്കൾ ഒരായിരം ആകുലതകളുമായി കഴിയുകയായിരുന്നു ഇവിടെ. യതീംഖാനകളിലേക്ക് വന്നതിൻെറ പേരിൽ നിയമനൂലാമാലകളിൽ കുടുക്കി അധികൃത൪ തങ്ങളുടെ മക്കളെ കഷ്ടപ്പെടുത്തുന്നത് എന്തിനെന്ന് ഇവ൪ക്ക് ഇനിയും മനസ്സിലായിട്ടില്ല. പൊലീസ് പിടികൂടിയ അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികളെ പാ൪പ്പിച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ വെട്ടത്തൂ൪ അൻവാറുൽഹുദ അനാഥശാലയുടെ സമീപത്തെ തണൽമരത്തിന് കീഴിൽ വിശ്രമിക്കുന്ന അമ്പതോളം രക്ഷിതാക്കൾക്കെല്ലാം ഇക്കാര്യത്തിൽ ഏകസ്വരം.
പശ്ചിമബംഗാളിലെ മാൾഡ ജില്ലയിൽനിന്ന് വെട്ടത്തൂരിലെ ഓ൪ഫനേജിൽ ചേ൪ന്ന് പഠിക്കാൻ ഗുവാഹതി- തിരുവനന്തപുരം എക്സ്പ്രസിൽ പാലക്കാട്ട് വന്നിറങ്ങിയ 123 കുട്ടികളെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്.
ഇതിൽ 64 കുട്ടികൾ വ൪ഷങ്ങളായി ഇവിടെ പഠിക്കുന്നവരായിരുന്നു. മക്കളെ പിടികൂടിയതറിഞ്ഞ് രേഖകളുമായത്തെിയ രക്ഷിതാക്കൾ രണ്ടുദിവസമായി അൻവാറുൽ ഹുദ അനാഥാലയത്തിലാണ് കഴിയുന്നത്. നാട്ടിൽ കിട്ടാക്കനിയായ വിദ്യാഭ്യാസവും ഭക്ഷണവും താമസവും ലഭിക്കുമെന്ന ഉറപ്പിലാണ് മക്കളെ ഇങ്ങോട്ടയച്ചതെന്ന് ജമീറുൽ ഇസ്ലാം എന്ന കുട്ടിയുടെ പിതാവ് അബ്ദുല്ല പറയുന്നു.
‘ഗ്രാമത്തിൽനിന്ന് 12 കിലോമീറ്റ൪ മൺപാതയിലൂടെ കാൽനടയായി വേണം ഞങ്ങളുടെ മക്കൾക്ക് സ്കൂളിലത്തൊൻ. സ്കൂളിൽ പഠിക്കണമെങ്കിൽ മാസം 4000 രൂപ ഫീസ് കൊടുക്കണം.
കൃഷിയാണ് അറിയാവുന്ന ഏകജോലി. പകലന്തിയോളം പണിയെടുത്താൽ ചെലവുൾപ്പെടെ നൂറ് രൂപ കൂലിയായി ലഭിക്കുന്ന ഞങ്ങൾ, മക്കൾക്കെങ്കിലും നല്ല വിദ്യാഭ്യാസം കിട്ടണമെന്ന് ആഗ്രഹിച്ചുപോയി. നാട്ടിൽ എട്ടാംക്ളാസിൽ പഠിക്കുന്ന മൂത്തമകന് ഇംഗ്ളീഷ് ഭാഷ എഴുതാനോ വായിക്കാനോ അറിയില്ല. എന്നാൽ, ഇവിടെ ചെറിയ ക്ളാസിൽ പഠിക്കുന്ന കുട്ടിക്ക് വരെ ഇംഗ്ളീഷ് എഴുതാനും വായിക്കാനും അറിയും. മക്കളെ ഇങ്ങോട്ടയക്കാൻ ഇതെല്ലാമാണ് കാരണം. കേരളത്തിൽ മികച്ച കൂലി കിട്ടുന്നതിനാൽ ഇവിടെ തന്നെ താമസിച്ച് വിവിധ ജോലികളിൽ ഏ൪പ്പെട്ടവരും ഞങ്ങൾക്കിടയിലുണ്ട്. ചളിമണ്ണ് കെട്ടിയുണ്ടാക്കിയ ചുമരും വൈക്കോൽ പുല്ലുമേഞ്ഞ മേൽക്കൂരയുമുള്ള ഒറ്റമുറിക്കുടിലുകളിലാണ് ഞങ്ങളുടെ ജീവിതം.’ -അബ്ദുല്ല പറയുന്നു. ഉദാരമതികളും സഹായമനസ്കരുമാണ് മലയാളികളെന്നതാണ് ഞങ്ങളുടെ അനുഭവസാക്ഷ്യമെന്ന് കോഴിക്കോട്ടെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന പശ്ചിമബംഗാൾ സ്വദേശിയായ ഒരു രക്ഷിതാവ് പറഞ്ഞു. സ്കൂളിൽനിന്ന് അനാഥമന്ദിരത്തിലേക്ക് ഉച്ചഭക്ഷണം കഴിക്കാൻ കൂട്ടമായി കടന്നുപോയ കുഞ്ഞുങ്ങളിൽ ചില൪ സംസാരത്തിനിടെ ഇവരുടെ നേരെ കൈവീശി കാണിച്ചപ്പോൾ അവരുടെ ചുണ്ടുകളിൽ വിരിഞ്ഞ സന്തോഷപ്പുഞ്ചിരിയിൽ എല്ലാമടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story