Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹയര്‍ സെക്കന്‍ഡറി:...

ഹയര്‍ സെക്കന്‍ഡറി: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് പ്രവര്‍ത്തകസമിതിയില്‍ രൂക്ഷവിമര്‍ശം

text_fields
bookmark_border
ഹയര്‍ സെക്കന്‍ഡറി: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് പ്രവര്‍ത്തകസമിതിയില്‍ രൂക്ഷവിമര്‍ശം
cancel

കോഴിക്കോട്: പുതിയ ഹയ൪ സെക്കൻഡറി സ്കൂളുകൾ അനുവദിക്കേണ്ടതില്ളെന്ന സ൪ക്കാ൪ തീരുമാനത്തിനെതിരെ മുസ്ലിംലീഗ് സംസ്ഥാന പ്രവ൪ത്തകസമിതി യോഗത്തിൽ രൂക്ഷവിമ൪ശം. കോടതി സ്റ്റേ ഉൾപ്പെടെയുള്ള എല്ലാ തടസ്സങ്ങളും നീങ്ങിക്കിട്ടിയിട്ടും ഹയ൪ സെക്കൻഡറി വിദ്യാഭ്യാസരംഗത്ത് മലബാറിൻെറ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാൻ കിട്ടിയ അവസരം സ൪ക്കാ൪ നഷ്ടമാക്കിയിരിക്കുകയാണെന്ന് യോഗത്തിൽ വിവിധ നേതാക്കൾ കുറ്റപ്പെടുത്തി. വിദ്യാഭ്യാസരംഗത്തെ അസന്തുലിതാവസ്ഥ പരിഹരിക്കൽ യു.ഡി.എഫിൻെറ പ്രഖ്യാപിത നിലപാടാണ്. ഇത് നടപ്പാക്കേണ്ട ബാധ്യതയും മുസ്ലിംലീഗിനുണ്ട്. എല്ലാ പഞ്ചായത്തിലും പ്ളസ്ടു അനുവദിക്കുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയിലും വാഗ്ദാനം നൽകിയിട്ടുമുണ്ട്.
എന്നിരിക്കെ, വിദ്യാഭ്യാസ വകുപ്പുൾപ്പെടെ അഞ്ച് മന്ത്രിമാ൪ ലീഗിനുണ്ടായിട്ടും ഈ വിഷയത്തിൽ പാ൪ട്ടിയുടെ നിസ്സഹായാവസ്ഥയാണ് കേരള സമൂഹം കാണുന്നത്.
പുതിയ ഹയ൪ സെക്കൻഡറികൾക്കുപകരം നിലവിലുള്ള സ്കൂളുകളിൽ അധിക ബാച്ച് നൽകുമെന്നാണ് സ൪ക്കാ൪ പറയുന്നത്. ഇതിനായി പുതിയ അപേക്ഷയും ക്ഷണിച്ചിരിക്കുന്നു. അപേക്ഷയിൽ തീരുമാനം എടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കും. സ്വന്തം വകുപ്പിലെ കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തതിലൂടെ സംഘടന എന്ന നിലയിൽ ലീഗിന് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് പരിഹരിക്കാൻ സംഘടനാ നേതൃത്വവും മന്ത്രിമാരും മുന്നോട്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് ലീഗ് ഹൗസിൽ ചേ൪ന്ന യോഗത്തിൽ വിവിധ ജില്ലകളെ പ്രതിനിധാനംചെയ്ത് സംസാരിച്ച മുഴുവൻ നേതാക്കളും പ്ളസ്ടു വിഷയത്തിൽ ലീഗിനേറ്റ പരാജയമാണ് ചൂണ്ടിക്കാട്ടിയത്. മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ്, കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എ. റസാഖ്, കാസ൪കോട് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീൻ, പാലക്കാട് ജില്ലാ പ്രസിഡൻറ് സി.എം.എ. കരീം, യൂത്ത് ലീഗ് നേതാവ് പി.എം. സാദിഖലി തുടങ്ങിയവരൊക്കെയും ഈ വിഷയം രൂക്ഷമായി ചൂണ്ടിക്കാട്ടി. ച൪ച്ചകൾക്ക് മറുപടി പറഞ്ഞ ലീഗ് പാ൪ലമെൻററി പാ൪ട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും പ്രവ൪ത്തക സമിതിയുടെ വികാരം ഉൾക്കൊണ്ട് ഈ വ൪ഷംതന്നെ പ്ളസ്ടു സാധ്യമാക്കാൻ ശ്രമിക്കുമെന്ന് ഒഴുക്കൻമട്ടിൽ മറുപടി പറയുകയായിരുന്നു.
അ൪ഹമായ സ്ഥലങ്ങളിൽ ഹയ൪ സെക്കൻഡറി സ്ഥാപനങ്ങൾ അനുവദിക്കാൻ സ൪ക്കാ൪ പ്രതിജ്ഞാബദ്ധമാണ്. അടുത്ത അധ്യയന വ൪ഷത്തിനുമുമ്പുതന്നെ പ്ളസ്ടു അനുവദിക്കാൻ നടപടിയെടുക്കും. അതിന് സഹായകമാവാൻ വേണ്ടിയാണ് ഉത്തരവാദിത്തത്തിൽ മുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്തിയതെന്നും കുഞ്ഞാലിക്കുട്ടിയും അബ്ദുറബ്ബും പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിൻെറ പ്രകടനത്തിൽ പ്രവ൪ത്തക സമിതി പൂ൪ണ സംതൃപ്തി രേഖപ്പെടുത്തി. അതേസമയം, പൊന്നാനിയിൽ കോൺഗ്രസ് ഉണ്ടാക്കിയ പ്രശ്നങ്ങൾ യു.ഡി.എഫ് സംവിധാനത്തിന് ക്ഷതമേൽപിച്ചതായി യോഗം വിലയിരുത്തി. വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് ഭൂരിപക്ഷ കേന്ദ്രങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാ൪ഥി എം.ഐ. ഷാനവാസിൻെറ വോട്ടുകൾ ചോ൪ന്നുപോയപ്പോൾ ലീഗ് മണ്ഡലങ്ങളായ തിരുവമ്പാടിയിലും ഏറനാട്ടിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാളും നില മെച്ചപ്പെടുത്താനായത്.
എന്നാൽ, തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻെറ പരാജയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായി വിമ൪ശിച്ച് ചന്ദ്രിക മുഖപ്രസംഗമെഴുതിയത് ലീഗിനെ പ്രതിരോധത്തിലാക്കിയെന്നും വസ്തുതകൾ യു.ഡി.എഫിൽ തുറന്നുപറയുന്നതിൽ ഇത് തടസ്സമാക്കിയെന്നും കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ തുറന്നുപറഞ്ഞു.
പതിവിന് വ്യത്യസ്തമായി പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളുടെ ആമുഖ പ്രസംഗത്തോടെയാണ് യോഗം തുടങ്ങിയത്. ഇതിനുശേഷമാണ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതമാശംസിച്ചത്. ലീഗിൻെറ രണ്ടാംനിര നേതാക്കളെ ചുറ്റിപ്പറ്റിയുള്ള അഴിമതിക്കഥകൾ സംഘടനക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന്, കാഞ്ഞങ്ങാട്ടെയും കണ്ണൂരിലെയും സംഭവങ്ങൾ ചൂണ്ടിക്കാട്ടി കണ്ണൂ൪ ജില്ലാ സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി യോഗത്തിൽ തുറന്നടിച്ചു.
ഇത്തരം നേതാക്കളുടെ സ്വഭാവദൂഷ്യംമൂലം പുതുതലമുറ സംഘടനയുമായി അകലുകയാണ്. പലയിടങ്ങളിലും അരാഷ്ട്രീയതയും വളരുന്നു. സമസ്തയുടെ വിദ്യാ൪ഥിവിഭാഗമായ എസ്.കെ.എസ്.എസ്.എഫിലെ നല്ളൊരുവിഭാഗം ലീഗിനെതിരാണ്. ഇതിൻെറ പ്രധാനകാരണവും മറ്റൊന്നല്ല.
സമസ്തയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘സുപ്രഭാതം’ പത്രത്തെ ചൊല്ലിയും യോഗത്തിൽ കടുത്ത പരാമ൪ശമുയരുകയുണ്ടായി. പാ൪ട്ടി മുഖപത്രത്തിനും ഇത് ഭീഷണിയാവുമെന്ന് ചില നേതാക്കൾ പറഞ്ഞു. സമുദായത്തിൽ സ്ഥാപനങ്ങൾ നടത്തുന്നവരെ നിയമത്തെയും മറ്റു അടിസ്ഥാന കാര്യങ്ങളെയും കുറിച്ച് ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് അനാഥശാലാ സംഭവത്തെ ചൂണ്ടിക്കാട്ടി വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ. നൂ൪ബീനാ റഷീദ് പറഞ്ഞു.
എന്നാൽ, അനാവശ്യവിവാദങ്ങളിൽനിന്ന് സമുദായത്തെയും സ്ഥാപനങ്ങളെയും മുക്തമാക്കാനാവുമെന്നും അവ൪ അഭിപ്രായപ്പെട്ടു. ച൪ച്ചകൾ ക്രോഡീകരിച്ച് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪ സംസാരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story