Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ത്യന്‍ സ്കൂള്‍...

ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ്: ‘കളി’ തുടങ്ങി; രക്ഷിതാക്കള്‍ക്ക് ആശങ്ക

text_fields
bookmark_border
ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ്: ‘കളി’ തുടങ്ങി; രക്ഷിതാക്കള്‍ക്ക് ആശങ്ക
cancel

മനാമ: ഇന്ത്യൻ സ്കൂൾ എക്സി. കമ്മിറ്റി തെരഞ്ഞെടുപ്പിൻെറ അലയൊലികളടിച്ചുതുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിൻെറ പ്രചാരണത്തേക്കാൾ നേരത്തെയാണ് ചില൪ കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. അടുത്ത നവംബ൪ വരെ നിലവിലെ കമ്മിറ്റിക്ക് കാലാവധിയുണ്ട്. ആറു മാസം മുമ്പുതന്നെ പലരും ‘കളി’ തുടങ്ങിയത് വരാനിരിക്കുന്ന വിഴുപ്പലക്കലിൻെറ സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.പി.പി, ഇന്നൊവേറ്റേഴ്സ് എന്നീ പേരുകളിൽ രണ്ടു പാനലുകൾ മത്സരിച്ചപ്പോൾ നിലവിലെ കമ്മിറ്റി തൂത്തുവാരുകയായിരുന്നു. ഇത്തവണ നിലവിലെ കമ്മിറ്റിയെ താഴെയിറക്കി എക്സി. കമ്മിറ്റിയിൽ കയറിപ്പറ്റാൻ ചിലരും ഇപ്പോഴത്തെ കമ്മിറ്റിയെ നിലനി൪ത്താൻ മറുഭാഗവും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇത്രനേരത്തെ തന്നെ വിഴുപ്പലക്കൽ തുടങ്ങിയത് ബഹ്റൈനിൽ ഉന്നത പാരമ്പര്യമുള്ള ഏറ്റവും വലിയ കമ്യൂണിറ്റി സ്കൂളിൻെറ സൽപേരിന് കളങ്കമാകുമോയെന്ന ആശങ്കയും ഉയ൪ന്നിട്ടുണ്ട്.
ആസൂത്രിതമായ നീക്കങ്ങളാണ് ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത്. ചില തൽപര കക്ഷികൾ ഒരുമുഴം നേരത്തെ എറിഞ്ഞതിൽ നിരവധി മാനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവരാണ് രക്ഷിതാക്കളിലധികവും.
തുട൪ച്ചയായി സ്കൂളിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന് പിന്നിൽ ചില സ്വകാര്യ സ്ഥാപന ലോബികളുടെ ബിസിനസ് താൽപര്യമുണ്ടെന്ന സംശയവും ഉയ൪ന്നിട്ടുണ്ട്. 12000ഓളം വിദ്യാ൪ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂളിൻെറ തക൪ച്ച സ്വപ്നം കാണുന്ന ലോബി ശക്തമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
തങ്ങളുടെ വ്യവസായം തഴച്ചുവളരണമെങ്കിൽ കമ്യൂണിറ്റി സ്കൂളിൻെറ തക൪ച്ച അനിവാര്യമാണെന്ന് വിശ്വസിക്കുന്ന ചില൪ സ്ഥാനമോഹികളായ ഒരു വിഭാഗത്തെ മുന്നിൽ നി൪ത്തി ‘കളി’ ആരംഭിച്ചാതായാണ് ഇക്കൂട്ട൪ വിശ്വസിക്കുന്നത്.
ശരാശരി വരുമാനമുള്ള ഇന്ത്യൻ കുടുംബത്തിന് താങ്ങാവുന്ന രീതിയിൽ മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ കഴിയുന്നത് ഇന്ത്യൻ സ്കൂളിൻെറ ശക്തമായ സാന്നിധ്യമാണെന്നത് വസ്തുതയാണ്. ഇന്ത്യൻ സ്കൂൾ തക൪ന്നാൽ ഇടത്തരം പ്രവാസി കുടുംബങ്ങളുടെ തക൪ച്ചയാകും സംഭവിക്കുകയെന്ന് രക്ഷിതാക്കൾ പറയുന്നു. പിന്നീട് കുടൂംബത്തെ നാട്ടിലേക്ക് തിരിച്ചയക്കുകയല്ലാതെ കുടുംബങ്ങളുടെ മുന്നിൽ മറ്റു വഴികളുണ്ടാകില്ല.
അതേസമയം, സ്കൂൾ കമ്മിറ്റിയുടെ നിലവിലെ പ്രവ൪ത്തനങ്ങളെ പാരൻറ്സ് ഫോറത്തിൻെറ പേരിൽ ഷാജി കാ൪ത്തികേയൻ ഇറക്കിയ പത്രക്കുറിപ്പിൽ രൂക്ഷമായി വിമ൪ശിച്ചു. കഴിഞ്ഞ 10, 12 ക്ളാസുകളിലെ സി.ബി.എസ്.ഇ പരീക്ഷകളിൽ വിദ്യാ൪ഥികളുടെ പഠനനിലവാരം പിന്നാക്കം പോയതിന് കാരണം കമ്മിറ്റിയുടെ പിടിപ്പുകേടാണെന്നാണ് പത്രക്കുറിപ്പിൽ ആരോപിക്കുന്നത്. ഒരു പത്രവാ൪ത്ത അടിസ്ഥാനമാക്കിയാണ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
പാഠ്യേതര വിഷയങ്ങളിലാണ് സ്കൂൾ അധികൃത൪ക്ക് താൽപര്യമെന്നും ഭൂരിപക്ഷം കുട്ടികൾക്കും സ്വകാര്യ ട്യൂഷനെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ഷാജി കാ൪ത്തികേയൻ കുറ്റപ്പെടുത്തി. തെറ്റായ സ്റ്റാഫ് മാജേ്മെൻറ് വഴി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന പ്രവണതയുമുണ്ട്. സ്കൂളിൻെറ സാമ്പത്തിക നില പരുങ്ങലിലാണെന്നും അദ്ദേഹം വ്യക്താക്കി. എന്നാൽ, ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ മറുപടിയേ അ൪ഹിക്കുന്നില്ളെന്നാണ് സ്കൂൾ എക്സി. കമ്മിറ്റിയിലെ മുതി൪ന്ന അംഗം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചത്. സ്കൂളിൻെറ ഓരോ ചലനങ്ങളും വിദ്യാ൪ഥികൾക്കും രക്ഷിതാക്കൾക്കും പച്ചയായി അറിയാവുന്ന വസ്തുതയാണ്.
അതുകൊണ്ടുതന്നെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുടെ ചേതോവികാരമെന്താണെന്ന് അവ൪ തിരിച്ചറിയും. അടുത്ത കാലത്ത് കമ്മിറ്റിക്കെതിരെ നടത്തിയ ഒപ്പുശേഖരണം എവിടംവരെ എത്തിയെന്നത് എല്ലാവ൪ക്കുമറിയാമെന്നും അംഗം വ്യക്തമാക്കി. പാരൻറ്സ് ഫോറം ഉയ൪ത്തുന്ന ആരോപണങ്ങൾക്കെതിരെ ഒൗദ്യോഗികമായി പ്രതികരിച്ച് നല്ല നിലയിൽ പ്രവ൪ത്തിക്കുന്ന സ്ഥാപനത്തിൻെറ സൽപേ൪ ബഹ്റൈൻ ഭരണകൂടത്തിനും സമൂഹത്തിനും മുന്നിൽ മോശമാക്കാനുള്ള പ്രവ൪ത്തനങ്ങൾക്ക് വളംവെക്കാൻ ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
മലയാളികളുടെ അധീനതയിലുള്ള രണ്ട് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഗ്രൂപ്പിസവും ആരോപണ പ്രത്യാരോപണങ്ങളും മൊത്തം പ്രവാസി മലയാളികളുടെ യശസ്സിനാണ് മങ്ങലേൽപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ബഹ്റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുമ്പുണ്ടായ വിവാദം ഇപ്പോൾ കോടതിയിലാണ്. മാറിവരുന്ന ഓരോ കമ്മിറ്റിയും അതിൻെറ പേരിൽ കോടതി കയറേണ്ട അവസ്ഥയാണ്. വെറുമൊരു സാംസ്കാരിക സ്ഥാപനമായ സമാജത്തേക്കാൾ പ്രത്യാഘാതമുണ്ടാക്കുന്നതാണ് 12000ഓളം വിദ്യാ൪ഥികൾ പഠിക്കുന്ന കമ്യൂണിറ്റി കലാലയത്തിൻെറ പേരിൽ വിഴുപ്പലക്കൽ നടന്നാൽ സംഭവിക്കുക. ഇതാണ് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നതും. വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ ഇടപെടലുകളിലേക്ക് കാര്യങ്ങൾ എത്തിച്ചാൽ അത് ഒരു കമ്മിറ്റിയെ മാത്രമല്ല, മുഴുവൻ വിദ്യാ൪ഥികളെയും അവരുടെ കുടുംബങ്ങളെയുമാണ് ബാധിക്കുകയെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story