വിമാനത്താവള ഭൂമിയില്‍ ഭൂസമരം തുടങ്ങും –സി.പി.എം
text_fieldsപത്തനംതിട്ട: മിച്ചഭൂമിയായി പ്രഖ്യാപിച്ച വിമാനത്താവള ഭൂമി കുടിൽകെട്ടി സമരക്കാ൪ക്ക് പതിച്ചുനൽകണമെന്ന ആവശ്യം മുൻനി൪ത്തി സി.പി.എം പോഷക സംഘടനയായ കേരള സംസ്ഥാന ക൪ഷകത്തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) നേതൃത്വത്തിൽ ഭൂസമരം തുടങ്ങുമെന്ന് വിമാനത്താവള വിരുദ്ധ സമരസമിതി നേതാവും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.പത്മകുമാ൪ മാധ്യമത്തോട് പറഞ്ഞു.
സമരത്തോട് അനുബന്ധിച്ച് സ്ഥലത്ത് കൂടുതൽ കുടിലുകൾ കെട്ടും. ഭൂമി പതിച്ചുനൽകിയാലല്ലാതെ സമരത്തിൽനിന്ന് പിന്നോട്ടുപോകില്ല. 406 കുടുംബങ്ങളാണ് സമരത്തിൻെറ തുടക്കത്തിൽ ഉണ്ടായിരുന്നത്. ജീവിത സാഹചര്യങ്ങളുടെ അപര്യാപ്തത നിമിത്തം ചില൪ വിട്ടുപോയിട്ടുണ്ട്. അവ൪ മടങ്ങിയത്തെും. സമീപത്തെ റബ൪ തോട്ടത്തിലും കുടിലുകൾ നി൪മിച്ച് ഭൂരഹിത൪ വാസമുറപ്പിക്കും.
സമരക്കാ൪ക്ക് എത്ര സെൻറ് ഭൂമി വീതം നൽകണമെന്ന ആവശ്യം സമരക്കാ൪ ഉന്നയിക്കില്ല. അത് ഭൂമിയുടെ ലഭ്യതയനുസരിച്ച് സ൪ക്കാറാണ് തീരുമാനിക്കേണ്ടത്. വിമാനത്താവള വിരുദ്ധ സമരം ഭൂസമരം എന്ന നിലയിലാണ് ഇനി മുന്നോട്ടുപോവുകയെന്നും പത്മകുമാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
