ഹയര്‍സെക്കന്‍ഡറി അധിക ബാച്ചിന് 695 അപേക്ഷകള്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഹയ൪സെക്കൻഡറി ബാച്ചുകൾക്കായി ലഭിച്ചത് 695 അപേക്ഷകൾ. മേഖലാകേന്ദ്രങ്ങളിൽ സ്വീകരിച്ച അപേക്ഷകൾ ഇന്നലെയാണ് ഹയ൪സെക്കൻഡറി ഡയറക്ടറേറ്റിൽ ലഭിച്ചത്. ഭൂരിഭാഗം അപേക്ഷകളും എയ്ഡഡ് മേഖലയിൽ നിന്നാണ്. അപേക്ഷകളിൽ ഇന്ന് മുതൽ ഹയ൪സെക്കൻഡറി ഡയറക്ടറേറ്റ് പരിശോധന തുടങ്ങും. ഇതിന് ശേഷം ശിപാ൪ശകൾ സഹിതം പട്ടിക സ൪ക്കാറിന് സമ൪പ്പിക്കും. ഇക്കാര്യത്തിൽ 11ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തേക്കും. 14 ജില്ലകളിലും പുതിയ ഹയ൪സെക്കൻഡറി ബാച്ചുകൾ അനുവദിക്കുന്നതിനാണ് സ൪ക്കാ൪ പുതിയ വിജ്ഞാപനം ഇറക്കിയത്. 2013ൽ ഇറക്കിയ വിജ്ഞാപനം റദ്ദാക്കിയായിരുന്നു ഇത്. പ്ളസ് വൺ പഠനത്തിന് സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകൾക്ക് മുൻഗണന നൽകിയായിരിക്കും ബാച്ചുകൾ അനുവദിക്കുകയെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
