ലോകകപ്പിനെക്കുറിച്ച് ഗൂഗ്ള്‍ ഇന്ത്യയില്‍ കൂടുതല്‍ തിരഞ്ഞത് കേരളം
text_fieldsന്യൂഡൽഹി: ദിവസങ്ങൾ മാത്രം ശേഷിക്കേ ലോകകപ്പ് ഫുട്ബാളിനെ സംബന്ധിച്ച് ഗൂഗ്ളിൽ തിരച്ചിൽ നടത്തിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മുന്നിൽ. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ക൪ണാടക, തമിഴ്നാട് എന്നിവയാണ് തൊട്ടുപിന്നിൽ. ഇന്ത്യക്കാ൪ ഏറ്റവും കൂടുതൽ തവണ ഗൂഗ്ളിൽ തിരഞ്ഞ കളിക്കാരൻ പോ൪ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ടീമുകളിൽ ബ്രസീലാണ് ഒന്നാമതെത്തിയത്. അ൪ജൻറീന താരമായ ലയണൽ മെസ്സിക്കും ബ്രസീൽ താരം നെയ്മ൪ക്കും മുന്നിൽ മികച്ച ലീഡുമായാണ് റൊണാൾഡോ ഒന്നാമതെത്തിയത്. ഇംഗ്ളണ്ട് ഫുട്ബാള൪ വെയ്ൻ റൂണിയും സ്പാനിഷ് താരം ഫെ൪ണാണ്ടോ ടോറസുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഇന്ത്യൻ ആരാധക൪ക്കിടയിൽ ബ്രസീൽ ടീമിന് മികച്ച പിന്തുണയാണുള്ളത്. ലോകകപ്പ് ടീമുകൾ, ഷെഡ്യൂൾ, തീം സോങ് എന്നിവയും ഇന്ത്യക്കാ൪ തിരഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
