Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകുവൈത്തും ഇറാനും അഞ്ച്...

കുവൈത്തും ഇറാനും അഞ്ച് കരാറുകളില്‍ ഒപ്പുവെച്ചു

text_fields
bookmark_border
കുവൈത്തും ഇറാനും അഞ്ച് കരാറുകളില്‍ ഒപ്പുവെച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് അമീ൪ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബി൪ അസ്വബാഹിൻെറ ചരിത്രപ്രാധാന്യമേറിയ ഇറാൻ സന്ദ൪ശനത്തിന് തുടക്കം. എട്ടുവ൪ഷം മുമ്പ് രാജ്യത്തിൻെറ ഭരണസാരഥ്യമേറ്റെടുത്തശേഷം ആദ്യമായി അയൽരാജ്യത്തെത്തുന്ന ശൈഖ് സ്വബാഹിന് പ്രസിഡൻറ് ഹസൻ റൂഹാനിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് തെഹ്റാനിൽ ലഭിച്ചത്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയും വിവിധ മേഖലകളിലെ സഹകരണം വിപുലപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സന്ദ൪ശനത്തിൻെറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു. വ്യോമയാനം, കസ്റ്റംസ്, കായിക-യുവജനകാര്യം, വിനോദസഞ്ചാരം, പരിസ്ഥിതി മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് ഇരുരാജ്യങ്ങളും ഒപ്പുചാ൪ത്തിയത്.
വ്യോമയാന സ൪വീസുകളിലെ സഹകരണത്തിനും സുരക്ഷക്കുമുള്ള ഉടമ്പടിയിൽ കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സ്വബാഹ് അൽഖാലിദ് അൽഹമദ് അസ്വബാഹും ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജാവേദ് ശരീഫുമാണ് ഒപ്പുവെച്ചത്. കസ്റ്റംസ് മേഖലയിലെ സഹകരണത്തിനുള്ള കരാറിൽ കുവൈത്ത് ധനമന്ത്രി അനസ് അൽസാലിഹും ഇറാൻ ധനമന്ത്രി അലി ത്വയ്യിബ് നിയയും ഒപ്പുചാ൪ത്തിയപ്പോൾ കായിക, യുവജനകാര്യ മേഖലയിലെ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തിൽ കുവൈത്ത് വിദേശമന്ത്രിയും ഇറാൻ കായികമന്ത്രി മുഹമ്മദ് ഗൗദ്റസിയും ഒപ്പിട്ടു. വിനോദസഞ്ചാര മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുൽ മുഹ്സിൻ അൽമാദിജും ഇറാൻ ടൂറിസം, ഹെറിറ്റേജ് ഡിപ്പാ൪ട്ടുമെൻറ് വൈസ് പ്രസിഡൻറ് മസ്ഉൂദ് സുൽത്താനിഫറും പരിസ്ഥിതി സംരക്ഷണത്തിനുള്ള ധാരണാപത്രത്തിൽ കുവൈത്ത് എണ്ണ, പാ൪ലമെൻററികാര്യ മന്ത്രി അലി അൽഉമൈറും ഇറാൻ പരിസ്ഥിതി സംരക്ഷണ കൗൺസിൽ വൈസ് പ്രസിഡൻറ് മസൂമഹ് ഇഫ്തിഖാറുമാണ് ഒപ്പുവെച്ചത്.
നേരത്തേ, തെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അമീറിനും ഉന്നതതല പ്രതിനിധിസംഘത്തിനും പ്രസിഡൻറ് ഹസൻ റൂഹാനിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. തുട൪ന്ന് പ്രസിഡൻറിൻെറ ഓഫീസിൽ വെച്ച് ശൈഖ് സ്വബാഹും റൂഹാനിയും ഔദ്യാഗിക കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും ച൪ച്ചയിൽ കടന്നുവന്നു. കൂടാതെ, സിറിയൻ പ്രശ്നമടക്കമുള്ള മേഖലയിലെ വിവിധ വിഷയങ്ങളും ച൪ച്ച ചെയ്യപ്പെട്ടു.
ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സ്വബാഹ് അൽഖാലിദ് അൽഹമദ് അസ്വബാഹ്, എണ്ണമന്ത്രി അലി അൽഉമൈ൪, ധനമന്ത്രി അനസ് അൽസാലിഹ്, വാണിജ്യ-വ്യവസായ മന്ത്രി അബ്ദുൽ മുഹ്സിൻ അൽമാദിജ്, അമീരി ദിവാൻ ഉപദേഷ്ടാക്കളായ മുഹമ്മദ് അബുൽ ഹസൻ, ആദിൽ തബ്തബാഇ, അമീറിൻെറ ഓഫീസ് മേധാവി അഹ്മദ് അൽഫഹദ്, അമീരി പ്രോട്ടോക്കോൾ മേധാവി ശൈഖ് ഖാലിദ് അൽഅബ്ദുല്ല അസ്വബാഹ് വിദേശകാര്യ അണ്ട൪ സെക്രട്ടറി ഖാലിദ് സുലൈമാൻ അൽജാറല്ല തുടങ്ങിയവരടങ്ങിയ പ്രതിനിധിസംഘമാണ് അമീറിനൊപ്പമുള്ളത്. സന്ദ൪നം പൂ൪ത്തിയാക്കി അമീറും സംഘവും ഇന്ന് മടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story