ബ്രസീല്‍ ലോകകപ്പിലെ യുവതുര്‍ക്കികള്‍
text_fieldsപോൾ പോഗ്ബ
1993ൽ ഫ്രാൻസിലെ ലഗാസ് മ൪നേയിൽ ജനിച്ച പോഗ്ബ 1999ൽ ‘റോയ്സ് എൻബ്റേ’ എന്ന ചെറിയ ക്ളബിലൂടെയാണ്, കാൽപന്തുകളിയിലത്തെിയത്. അസാധാരണമായ പന്തടക്കവും വേഗവും കണ്ടത്തെിയത് മറ്റൊരു പോഗ്ബയായിരുന്നു, ഫ്ളോറെൻൈറൻ പോഗ്ബ; പേര് കേട്ട് സംശയിക്കേണ്ട ‘ചേട്ടൻ’ തന്നെയാണ് കൃത്യം മൂന്നു മിനിറ്റിന്, ഇരുവരും ഒപ്പമാണ്, മൈതാനങ്ങളിൽ പന്തുകൾക്ക് പിറകേ പാഞ്ഞതെങ്കിലും പോൾ ഫ്രാൻസിൻെറ പതിനാറിന് താഴെയുള്ളവരുടെ ടീമിൽ ആദ്യമേ അംഗമായി. പത്തൊമ്പതുകാരുടെ ടീമിൽ നായകനായി.
2009ൽ മാഞ്ചസ്റ്റ൪ യുനൈറ്റഡിൻെറ മധ്യനിരക്കാരനായി പോഗ്ബ. 2013 മുതൽ ഫ്രഞ്ച് ടീമിലെ സ്ഥിരാംഗമാണ്. അതിനുമുമ്പേ വമ്പന്മാരുടെ നിരയായ യുവൻറസിലും ബൂട്ടണിഞ്ഞു. ജോ൪ജിയക്കെതിരെ യൂറോകപ്പ് യോഗ്യതാ മത്സരത്തിൽ ആദ്യമായി ദേശീയ ടീമിലത്തെിയ പോഗ്ബ പിന്നെ തിരിഞ്ഞുനോക്കിയില്ല. ഒരു സമ്പൂ൪ണ ഫുട്ബാളറാണ്, പോഗ്ബ. എന്നാൽ, ഈ ഉശിരശൻ താരത്തിൻെറ പിന്നിലും ഒരു വൻ ‘കോഴക്കഥ’യുണ്ട്...16 വയസ്സുകാരനായിരുന്ന ഈ അതുല്യ ഫോ൪വേഡിൻെറ മികവ് കണ്ടത്തെിയ മാഞ്ചസ്റ്റ൪ യുനൈറ്റഡ് അധികൃത൪ ഏതു വിധേനയും പോഗ്ബയെ തങ്ങളുടെ അണികളിൽ കൊണ്ടത്തെിക്കാനുള്ള ചരടുവലികൾ നടത്തി.
എന്നാൽ ‘ലെഹാവ്റേ’ അധികൃത൪ കരാ൪ കഴിഞ്ഞാലും തങ്ങളുടെ പ്രതിഭയെ വിട്ടുനൽകില്ളെന്ന് ‘വാശിപിടിച്ചു, അങ്ങനെ ‘മാനു’ അധികൃത൪, രഹസ്യമായി പോഗ്ബയുടെ മാതാപിതാക്കളെ സമീപിച്ചു. ഇരുവ൪ക്കും ‘ഓരോ ലക്ഷം യൂറോ’ വീതം കൈക്കൂലിയും മാഞ്ചസ്റ്റിൽ ഒരു വസതിയും നൽകി, അങ്ങോട്ടുകൂട്ടിക്കൊണ്ടുപോയി, നിയമാനുസൃതമായിത്തന്നെ അവരുടെ പ്രായപൂ൪ത്തിയാകാത്ത മകനെയും മാതാപിതാക്കൾക്ക് ഒപ്പം കൂട്ടാമെന്ന നിയമത്തിൻെറ മറവിൽ പോഗ്ബയെ ‘ഹൈജാക് ചെയ്തു’ ഇംഗ്ളണ്ടിലത്തെിച്ചു.
മറ്റ്യോ കോവാച്ചിച്ച്
ക്രൊയേഷ്യയുടെ ‘മറ്റ്യോ കോവാചിച്ചിനെ യോവാനേ ട്രപ്പട്ടോണി വിശേഷിപ്പിച്ചത് കക്കായുടെയും ക്ളാരൻസ് സീഡോ൪ഫിൻെറയും സംയുക്ത പുന൪ അവതാരമെന്നാണ്. 1994ൽ ജനിച്ച ഈ ഒഫൻസിവ് മധ്യനിരക്കാരൻെറ കൃത്യതയാ൪ന്ന പാസുകളും ന൪ത്തകൻെറ ചടുലതയോടെയുള്ള നീക്കങ്ങളും കളിയാരാധകരുടെ രോമാഞ്ചമാണ്. ക്രൊയേഷ്യക്കാരുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ അദ്ഭുതമായിരുന്നു ‘നിക്കോകോവാച്ച്’ കണ്ടത്തെിയ ഡയനോമ. സാഗ്രബിൻെറ സ൪വസ്വമായ ഈ ക്രൊയേഷ്യക്കാരൻ.
2012ൽ മാസിഡോണിയക്കെതിരെ ആദ്യ യോഗ്യതാ മത്സരത്തിൽ പങ്കെടുത്തപ്പോൾ തന്നെ, ഇൻറ൪മിലാൻ, അധികൃത൪ റെക്കോഡ് തുക നൽകി ‘ഡയാട്രൻമോയിൽ’ നിന്ന് കോവാചിച്ചിനെ സ്വന്തമാക്കിയിരുന്നു. റാക്കീറ്റിച്ചിനും മോഡ്രക്ളബിനും ഒപ്പം ചന്തമേറിയ പാസുകളുമായി മുന്നേറുന്ന ഈ ‘കരുത്തൻെറ’ കളിമികവായിരുന്നു ‘ഐസ്ലാൻഡിനെതിരെയുള്ള ക്രോയേഷ്യയുടെ പ്ളേ ഓഫ് മത്സരത്തിൻെറ സവിശേഷത. ഈ ശ്രമങ്ങൾ ബ്രസീലിനെപ്പോലും വിറപ്പിച്ചേക്കും. പ്രായം ഇരുപതേ ആയുള്ളൂവെങ്കിലും കളത്തിൽ ഒരു കാരണവരുടെ മികവാണ് കോവാച്ചിച്ചിന്. അതുകൊണ്ട് തന്നെ റെക്കോഡ് തുകയുമായി ലിവ൪പൂളും മാഞ്ചസ്റ്റ൪ യുനൈറ്റഡും പിന്നിലുണ്ട്. ലോകകപ്പിനുശേഷം മാഞ്ചസ്റ്ററിൻെറ പരിശീലകനായത്തെുന്ന ലൂയി വാൻഗാലിൻെറ ‘വിഷ്ലിസ്റ്റി’ലെ ഒന്നാമനുമാണ് ഈ ക്രൊയേഷ്യക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
