വിമാനത്താവളങ്ങളിലെ പ്രത്യേക ആനുകൂല്യങ്ങള്‍ വേണ്ടെന്ന് പ്രിയങ്ക
text_fieldsന്യൂഡൽഹി: ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ തൻെറ കുടുംബത്തിന് വിമാനത്താവളത്തിൽ ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ പിൻവലിക്കണമെന്ന് പ്രിയങ്ക വാദ്ര പ്രത്യേക സുരക്ഷാസംഘ(എസ്.പി.ജി)ത്തോട് ആവശ്യപ്പെട്ടു. എസ്.പി.ജി മേധാവി ദു൪ഗാപ്രസാദിന് അയച്ച കത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയിൽനിന്ന് ഒഴിവാക്കുന്ന സുപ്രധാന വ്യക്തികളുടെ പട്ടികയിൽ പ്രിയങ്കയും ഭ൪ത്താവ് റോബ൪ട്ട് വാദ്രയുമുണ്ട്.
താനും ഭ൪ത്താവും ദേഹപരിശോധനയുൾപ്പെടെയുള്ള സുരക്ഷാ നടപടികളിലൂടെ കടന്നുപോവുമെന്ന് പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ സുരക്ഷാ ചുമതല എസ്.പി.ജിക്കാണ്.റോബ൪ട്ട് വാദ്രയെ വി.ഐ.പി പട്ടികയിൽനിന്ന് ഒഴിവാക്കുന്ന കാര്യം സ൪ക്കാ൪ പരിഗണിച്ചുവരുകയാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ ഞാനും കുട്ടികളും സുരക്ഷാ പരിശോധനയിൽനിന്ന് ഒഴിവാക്കപ്പെടുന്നത് ശരിയാണെന്ന് തോന്നുന്നില്ല.’- പ്രിയങ്ക കത്തിൽ സൂചിപ്പിച്ചു. സുരക്ഷാ പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നില്ളെന്നും പ്രിയങ്ക കൂട്ടിച്ചേ൪ത്തു. ഇത്തരം ആനുകൂല്യങ്ങൾ റദ്ദാക്കണമെന്ന് നേരത്തേയും അഭ്യ൪ഥിച്ചിരുന്നു. പരിശോധനയിൽനിന്ന് ഒഴിവാക്കപ്പെടുന്നത് റോബ൪ട്ടിനെ എന്നും അതിശയിപ്പിച്ചിരുന്നു. ഈ ആനുകൂല്യം പിൻവലിക്കാനാവശ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഒറ്റക്കു പോവുമ്പോഴും പൂ൪ണമായ സുരക്ഷാപരിശോധനയിലൂടെ കടന്നുപോവണമെന്ന് ആഗ്രഹിക്കുന്നതായി പ്രിയങ്ക കൂട്ടിച്ചേ൪ത്തു.
വാദ്ര വി.ഐ.പി പട്ടികയിൽ തുടരുമോ എന്ന ചോദ്യത്തിന്, പുതിയ സിവിൽ വ്യോമയാന മന്ത്രി അശോക് ഗജ്പതി രാജു ഇങ്ങനെ മറുപടി നൽകി: ‘സുരക്ഷ അ൪ഥമുള്ളതായിരിക്കണം. ആലങ്കാരികമായിരിക്കരുത്. ഭീഷണിയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിനു തോന്നുകയാണെങ്കിൽ അതിനെ ആശ്രയിച്ചിരിക്കും തുട൪നടപടികൾ.’ താൻ വാദ്രയെക്കുറിച്ചല്ല പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
