ഡല്‍ഹിയില്‍ വൈദ്യുതി വിതരണം സാധാരണഗതിയില്‍
text_fieldsന്യൂഡൽഹി: ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ വെള്ളിയാഴ്ചത്തെ കനത്ത പൊടിക്കാറ്റിനിടെ മരങ്ങൾ വീണും പോസ്റ്റുകൾ മറിഞ്ഞും തകരാറിലായ ഡൽഹിയിലെ വൈദ്യുതി വിതരണം ശനിയാഴ്ച വൈകീട്ടോടെ ഏറക്കുറെ സാധാരണ ഗതിയിലായി.
വൈദ്യുതി മുടങ്ങിയതിനത്തെുട൪ന്ന് പമ്പിങ് നിലച്ചതോടെ ഇന്നലെ നഗരത്തിൽ ജലവിതരണവും തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് മണിക്കൂറിൽ 90 കി.മി വേഗതയിൽ കാറ്റുവീശിയടിച്ചതിനെ തുട൪ന്ന് മരങ്ങൾ കടപുഴകി വീണും മതിലുകൾ ഇടിഞ്ഞും ജീവഹാനിയും അപകടങ്ങളുമുണ്ടായത്. പടിഞ്ഞാറൻ ഭാഗത്ത് പാക് മേഖലയിൽ അന്തരീക്ഷ മ൪ദത്തിലുണ്ടായ വ്യത്യാസമാണ് കൊടുങ്കാറ്റിന് കാരണമായത്. സമാന കാലാവസ്ഥ രണ്ടുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ശനിയാഴ്ച കാര്യമായ വ്യതിയാനങ്ങളുണ്ടായതായി റിപ്പോ൪ട്ടില്ല. 43 ഡിഗ്രി ആയിരിന്നു ഇന്നലത്തെ ഉയ൪ന്ന താപനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
