ഒബാമ യുക്രെയ്ന്‍ പ്രസിഡന്‍റുമായികൂടിക്കാഴ്ച നടത്തും
text_fieldsകിയവ്: അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ യുക്രെയ്ൻ നിയുക്ത പ്രസിഡൻറ് പെട്രോ പൊറോഷെങ്കോയുമായി കൂടിക്കാഴ്ച നടത്തും. പൊറോഷെങ്കോ അധികാരമേൽക്കുന്നതിന് മുമ്പ് ജൂൺ നാലിന് പോളണ്ടിൻെറ തലസ്ഥാനമായ വാഴ്സോയിൽ വെച്ചായിരിക്കും കൂടിക്കാഴ്ച. ജൂൺ ഏഴിനാണ് പൊറോഷെങ്കോ അധികാരമേൽക്കുന്നത്.
റഷ്യ-യുക്രെയ്ൻ സംഘ൪ഷത്തിൻെറ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡൻറിൻെറ സന്ദ൪ശനത്തിന് സവിശേഷ പ്രധാന്യമുണ്ട്.
സാധാരണ അധികാരമേൽക്കുന്നതിന് മുമ്പ് ഏതെങ്കിലും രാജ്യത്തലവനുമായി അമേരിക്കൻ പ്രസിഡൻറ് കൂടിക്കാഴ്ച നടത്തുന്ന പതിവില്ല.
യുക്രെയ്ൽ ജനതക്ക് പിന്തുണ നൽകലാണ് ഒബാമയുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്. മേഖലയിലെ സ്ഥിതിഗതികളിൽ റഷ്യ നേട്ടമുണ്ടാക്കുന്നത് തടയുകയാണ് മുഖ്യ ഉദ്ദേശ്യം. റഷ്യൻ വിമതരിൽ ചില൪ ച൪ച്ചക്ക് എത്തുമെന്നും സൂചനയുണ്ട്. റഷ്യൻ വിമതരെ തടയാൻ എല്ലാ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തേക്കും.
അതേമസയം, വാഴ്സോയിൽ ഒബാമ പോളണ്ട്, ബൾഗേറിയ, ക്രൊയേഷ്യ, ചെക് റിപ്പബ്ളിക്, ഹംഗറി, ലാത്വിയ, റുമേനിയ തുടങ്ങിയ രാജ്യത്തലവന്മാരുമായും സംഭാഷണം നടത്തും. രണ്ടു ദിവസം ഒബാമ വാഴ്സോയിൽ തങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
