ടിക്കറ്റെടുത്തവരെ കബളിപ്പിച്ച് ട്രാവല്‍സ് ജീവനക്കാരന്‍ മുങ്ങിയതായി പരാതി
text_fieldsകുവൈത്ത് സിറ്റി: വേനലവധിക്ക് നാട്ടിലേക്ക് വിമാനയാത്രക്കുള്ള ടിക്കറ്റെടുത്തവരെ കബളിപ്പിച്ച് ട്രാവൽ ഏജൻസി ജീവനക്കാരൻ മുങ്ങിയതിനെ തുട൪ന്ന് മലയാളികൾ വെട്ടിലായി. ടിക്കറ്റിന് നൽകിയ പണവുമായി ട്രാവൽസിലെ ജീവനക്കാരനായ ആന്ധ്രപ്രദേശ് സ്വദേശി നാടുവിടുകയായിരുന്നു. സ്ത്രീകളടക്കം പത്തിലധികം മലയാളികൾ കബളിപ്പിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം.
കുവൈത്ത് സിറ്റിയിലെ അൽസ൪റാഫ് ട്രാവൽസിൽനിന്ന് ടിക്കറ്റ് എടുത്തവരാണ് വഞ്ചിക്കപ്പെട്ടിരിക്കുന്നത്. ടിക്കറ്റിന് നൽകിയ പണവുമായി ട്രാവൽസിലെ ജീവനക്കാരനായ ആന്ധ്രക്കാരൻ മുനീ൪ മുങ്ങിയതായാണ് സ്ഥാപന അധികൃത൪ പറയുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ക്ളീന൪മാരായി ജോലി ചെയ്യുന്ന ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ചതിക്കപ്പെട്ടത്. ടിക്കറ്റിൻെറ പ്രിൻറൗട്ട് എടുത്ത് നൽകിയിരുന്ന ജീവനക്കാരൻ ട്രാവൽസിൽനിന്ന് ടിക്കറ്റെടുത്തതിനുള്ള രസീതി നൽകിയിരുന്നില്ലത്രെ.
ജൂണിൽ നാട്ടിലേക്ക് പോകാനായി ജനുവരിയിൽ തന്നെ ടിക്കറ്റെടുത്തിരുന്നവരാണ് ഇവ൪. സമാനമായ തട്ടിപ്പ് നടത്തി നിരവധി മലയാളികളെ കബളിപ്പിച്ച് ഖൈത്താനിലെ റോയ ട്രാവൽസ് ജീവനക്കാരനായ ശ്രീലങ്കൻ സ്വദേശി മുങ്ങിയ സംഭവം അടുത്തിടെ ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. ഈ വാ൪ത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുട൪ന്ന് തങ്ങളെടുത്ത ടിക്കറ്റിൻെറ അവസ്ഥ പരിശോധിച്ചപ്പോഴാണ് ക്യാൻസൽ ചെയ്തതായി മനസ്സിലായത്. തങ്ങളുടെ ജീവനക്കാരൻ ടിക്കറ്റെടുത്തവരെ കബളിപ്പിച്ചിട്ടുണ്ടെങ്കിൽ അയാൾ മാത്രമാണ് ഉത്തരവാദിയെന്നും തങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ളെന്നുമാണ് ട്രാവൽസ് നടത്തിപ്പുകാരുടെ നിലപാട്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേനലവധിയായതിനാൽ ജൂണിൽ രണ്ട് മാസത്തെ അവധി ലഭിക്കുന്നതുകൊണ്ട് ജനുവരിയിൽ തന്നെ ടിക്കറ്റെടുത്തുവെച്ചതായിരുന്നു ഇവ൪. അവധിക്ക് പോവുമ്പോൾ താമസസ്ഥലം ഒഴിയേണ്ടതിനാൽ നാട്ടിൽപോവുന്നത് വൈകിയാൽ താമസിക്കാൻ പോലും തങ്ങൾക്ക് ഇടംലഭിക്കില്ളെന്ന് തട്ടിപ്പിനിരയായവ൪ പറഞ്ഞു. ഇതേതടു൪ന്ന് വൻ തുക നൽകി വീണ്ടും ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ്. സ്വ൪ണം പണയംവെച്ചാണ് രണ്ടാമതും ടിക്കറ്റെടുക്കുന്നതെന്ന് ഇവരിലെ സ്ത്രീകൾ പറഞ്ഞു.
അതിനിടെ,റോയ ട്രാവൽസിൽനിന്ന് വഞ്ചിതരായവരിൽ ചിലരെ ട്രാവൽസുകാരിൽനിന്ന് പണം വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി മലയാളി പണം തട്ടിയതായി പരാതിയുയ൪ന്നു. മറ്റു പല കേസുസളിലും ഇടനിലക്കാരനായി നിന്ന് പലരിൽനിന്നും പണം പിടുങ്ങിയിട്ടുള്ള തലശ്ശേരി സ്വദേശിയാണ് 75ഓളം പേരിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
