Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമിസ് രികള്‍ക്ക് മറ്റു...

മിസ് രികള്‍ക്ക് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല

text_fields
bookmark_border
മിസ് രികള്‍ക്ക് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല
cancel

ഈജിപ്തിൽ ചരിത്രം ആവ൪ത്തിക്കുക തന്നെയാണ്. രാഷ്ട്രീയപ്രതിയോഗികളെ അടിച്ചമ൪ത്തി തെരഞ്ഞെടുപ്പിനെ ‘വൺ മാൻ ഷോ’ ആക്കുന്ന സ്വേച്ഛാധിപത്യ നടപടിക്രമം ജനറൽ സീസിയും തെറ്റിച്ചില്ല. എങ്കിലും, തെരഞ്ഞെടുപ്പ് വജയം മുൻഗാമികളെ¤േപാലെ അദ്ദേഹത്തെ ആവേശം കൊള്ളിക്കുന്നില്ല. കാരണം, സാങ്കേതികമായി വിജയിച്ചുവെങ്കിലും അതിൻെറ ആധികാരികതയിൽ അദ്ദേഹത്തിനുതന്നെ സംശയമുണ്ട്. ഫലം വന്നയുടൻ സീസി അനുയായികൾ കൈറോയിലെ തഹ്രീ൪ ചത്വരത്തിൽ നടത്തിയ ഒട്ടും നിറപ്പകിട്ടില്ലാത്ത ആഹ്ളാദ പ്രകടനം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തെ പകുതിയിലധികം വോട്ട൪മാരും ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിലാണ് സീസിയുടെ വിജയം. 46 ശതമാനമായിരുന്നു പോളിങ് എന്നാണ് ഒൗദ്യോഗിക ഭാഷ്യം. സമയം അവസാനിച്ചിട്ടും രണ്ടു ദിവസം കൂടി അവസരം നൽകിയിട്ടാണ് ഇത്രയും കുറഞ്ഞ പോളിങ്. ജനങ്ങളെ പോളിങ് ബൂത്തിലത്തെിക്കാൻ സ൪ക്കാ൪ അനുകൂല മാധ്യമങ്ങൾ വഴി സീസി നടത്തിയ സകല ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ‘വോട്ട് ചെയ്യുക അല്ളെങ്കിൽ മരിക്കാൻ തയാറാവുക’ എന്നായിരുന്നു ഒരു ചാനൽ അവതാരകൻെറ മുന്നറിയിപ്പ്. ഈ ഭീഷണികളെയെല്ലാം അതിജീവിച്ച് ജനങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ബഹുഭൂരിപക്ഷം സംഘടനകൾക്കുമൊപ്പം നിൽക്കുകയായിരുന്നു. അനൗദ്യോഗിക കണക്കനുസരിച്ച്, പോളിങ് ശതമാനം 37 കടന്നിട്ടില്ളെന്ന റിപ്പോ൪ട്ടുകളുമുണ്ട്.
തീ൪ത്തും ദു൪ബലനായിരുന്നു സീസിയുടെ എതിരാളി ഹംദീൻ സബാഹി. എന്നിട്ടും സബാഹിക്കുവേണ്ടി രംഗത്തുണ്ടായിരുന്ന നിരവധി ആളുകളെ തുറുങ്കിലടച്ച് എതി൪വിഭാഗത്തെ തുടക്കത്തിലേ സീസി നിഷ്പ്രഭമാക്കി. മത്സരരംഗത്ത് സീസി മാത്രമാണെന്ന തോന്നൽ ജനിപ്പിക്കുംവിധമായിരുന്നു അദ്ദേഹത്തിൻെറ പ്രവ൪ത്തനം. ഈ ഏകപക്ഷീയ നടപടിക്കെതിരെ നിരവധി അന്താരാഷ്ട്ര സംഘടനകൾ രംഗത്തുവന്നെങ്കിലും അവക്കൊന്നും ഈജിപ്ഷ്യൻ മാധ്യമങ്ങൾ ചെവികൊടുത്തില്ല. ജനപങ്കാളിത്തമില്ലാത്തതിനാൽ, തെരഞ്ഞെടുപ്പ് മൂന്നു ദിവസമാക്കിയ നടപടിയെ ഡെമോക്രസി ഇൻറ൪നാഷനൽ ചോദ്യം ചെയ്തതാണ് അൽപമെങ്കിലും വാ൪ത്തയായത്. ഈ സാഹചര്യങ്ങൾക്കിടയിലും സബാഹിക്ക് അഞ്ച് ശതമാനം വോട്ട് ലഭിച്ചു.
ഈജിപ്തിൽ മുബാറക് ഭരണകൂടത്തിനെതിരെ ജനകീയ പ്രഷോഭം നടക്കുമ്പോൾ രാജ്യത്തെ പട്ടാള മേധാവിയായിരുന്നു സീസി. പിന്നീട്, രാജ്യ ചരിത്രത്തിലാദ്യമായി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മു൪സി ഭരണകൂടത്തിൽ പ്രതിരോധ വകുപ്പിൻെറ ചുമതലയുള്ള മന്ത്രിയായി. ഒരു വ൪ഷം മാത്രം നിലനിന്ന ആ ഭരണത്തെ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും അദ്ദേഹം തന്നെ. മൂന്നര പതിറ്റാണ്ടിലേറെ സൈന്യത്തിൽ പ്രവ൪ത്തിച്ച സീസി അവസരം ലഭിച്ചപ്പോൾ മു൪സിയെ പുറത്താക്കി സൈനിക ഭരണത്തിന് തുടക്കമിട്ടു. ഒപ്പം അദ്ലി മൻസൂറിൻെറ നേതൃത്വത്തിലുള്ള പാവസ൪ക്കാറിനും രൂപം നൽകി. പിന്നീട് ഈജിപ്തിൽ സീസിയുടെ കാലമായിരുന്നു. മറ്റൊര൪ഥത്തിൽ ആ രാജ്യം മുബാറക് യുഗത്തിലേക്ക് തിരിച്ചു നടക്കുകയായിരുന്നു. തുട൪ന്നുണ്ടായ സംഭവങ്ങൾ ഈ നിരീക്ഷണത്തിന് അടിവരയിട്ടു.
ഇതിനിടെ, സൈനിക ഭരണത്തിനെതിരായ വികാരം രാജ്യത്തെങ്ങും അലയടിച്ചുതുടങ്ങിയിരുന്നു. ഇതിനെയെല്ലാം ക്രൂരമായി അടിച്ചമ൪ത്താൻ അദ്ദേഹത്തിന് സാധിച്ചു. മുസ്ലിം ബ്രദ൪ഹുഡിനെ പോലുള്ള ജനകീയ പ്രസ്ഥാനങ്ങളെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് ഇതിൻെറ ഭാഗമായിട്ടായിരുന്നു. നൂറ് കണക്കിനാളുകൾ കൊലചെയ്യപ്പെട്ടു. കാൽ ലക്ഷത്തോളം പ്രക്ഷോഭകരെ ജയിലിലടച്ചു. അതോടെ, മു൪സിയെ പുറത്താക്കാൻ സൈന്യത്തോടൊപ്പം നിലയുറപ്പിച്ച പല സംഘടനകളും നിലപാട് മാറ്റി സീസിക്കെതിരെ രംഗത്തുവന്നു. ഇതിനിടെ, പുതിയ ഭരണഘടന സംബന്ധിച്ച ഹിതപരിശോധനയും അദ്ദേഹം നടത്തി. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് സമാനമായി ഭൂരിഭാഗം ആളുകളും ബഹിഷ്കരിച്ച ഒന്നു തന്നെയായിരുന്നു ഹിത പരിശോധനയും.
സീസിയുടെ നീക്കങ്ങൾ രാജ്യത്തിൻെറ പ്രസിഡൻറ് പദം ലക്ഷ്യമാക്കിയാണെന്ന് നേരത്തേ തന്നെ അന്താരാഷ്ട്ര സമൂഹം നിരീക്ഷിച്ചിരുന്നു. തുടക്കത്തിൽ ഇക്കാര്യത്തിൽ പ്രതികരിക്കാതിരുന്ന സീസി മാ൪ച്ച് 26ന് മാത്രമാണ് മത്സരിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. അതിനുമുമ്പെ പ്രതിയോഗികളെയെല്ലാം അദ്ദേഹം ഇല്ലാതാക്കിയിരുന്നു.
1954 നവംബ൪ 19ന് കൈറോയിൽ ജനനം. ഈജിപ്ഷ്യൻ മിലിറ്ററി അക്കാദമിയിൽ നിന്ന് ബിരുദം സ്വന്തമാക്കിയ സീസി 1977ലാണ് സൈന്യത്തിൽ ചേരുന്നത്. ആ വ൪ഷം തന്നെയായിരുന്നു വിവാഹവും. ഭാര്യ: ഇൻതിസാ൪ അമ൪. മൂന്നു മക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story