Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2014 4:02 PM IST Updated On
date_range 29 May 2014 4:02 PM ISTസമ്പൂര്‍ണ ഇ-സാക്ഷരത: ആദ്യഘട്ടത്തില്‍ ഏഴ് പഞ്ചായത്തുകള്‍
text_fieldsbookmark_border
മലപ്പുറം: ജില്ലയിലെ തെരഞ്ഞെടുത്ത ഏഴ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ പരിപാടി നടപ്പാക്കുന്നു. വളാഞ്ചേരി, തിരൂരങ്ങാടി, തേഞ്ഞിപ്പലം, ആലങ്കോട്, പൊന്മുണ്ടം, കൊണ്ടോട്ടി, ചുങ്കത്തറ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തെ സമ്പൂര്‍ണ ഇ-സാക്ഷരതാ സംസ്ഥാനമാക്കുന്നതിന്‍െറ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്‍െറയും സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെയും സഹകരണത്തോടെ പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രയാണ് സംസ്ഥാനത്തുടനീളം പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ നേതൃത്വത്തിലുള്ള സമിതി നിയോഗിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരും കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍മാരുമാണ് വിവിധ മേഖലകളിലുള്ളവര്‍ക്ക് ഇ-സാക്ഷരതാ പരിശീലനം നല്‍കുക. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നതിനും ഇ മെയില്‍ സന്ദേശങ്ങള്‍ അയക്കുന്നതിനും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമെല്ലാം പദ്ധതി വഴി പരിശീലനം നല്‍കും. 14നും 80നും ഇടയില്‍ പ്രായമുള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. നെറ്റ്ബുക്ക്, ടാബ്ലെറ്റ് എന്നിവ ഉപയോഗിച്ച് യുവജനങ്ങള്‍, വീട്ടമ്മമാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. ഓരോരുത്തരുടെയും സൗകര്യാര്‍ഥം ജോലിസ്ഥലങ്ങളിലോ താമസസ്ഥലങ്ങളിലോ വെച്ചാണ് പരിശീലനം നല്‍കുകയെന്നതും പഠന മാധ്യമം മാതൃഭാഷയാണെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ഒരു ദിവസത്തില്‍ ഒരു മണിക്കൂര്‍ എന്ന രീതിയില്‍ 10 ദിവസത്തെ പരിശീലനമാണ് നല്‍കുക. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് മേയ് 30ന് രാവിലെ 11ന് കലക്ടറുടെ ചേംബറില്‍ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
