മോദി അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍
text_fieldsനരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും വിജയം വിസ്മയകരമായിരുന്നു. അത് പ്രതിയോഗികളെ അമ്പരപ്പിച്ചു. അനുയായികളെ ആനന്ദതുന്ദിലരാക്കി. ഈ വിജയം അവിശ്വസനീയമെന്ന് പല ബി.ജെ.പി നേതാക്കളും കരുതുന്നു. പക്ഷേ, ഈ വൻ വിജയം വ്യത്യസ്ത മാനങ്ങൾ ഉള്ള അനന്തര ഫലമാകും സമ്മാനിക്കുക. നല്ല വശവും ചീത്തവശവും ചേ൪ന്ന പ്രത്യാഘാതം. 1952നുശേഷം ഭരണകക്ഷിയിൽ ഒരു മുസ്ലിം ലോക്സഭാ എം.പിപോലും ഇല്ളെന്നത് ഒരു പ്രധാന ന്യൂനതയായി ശേഷിക്കുന്നു. എന്നാൽ, ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്ന കപട മതേതര പാ൪ട്ടികളുടെ ആത്മാ൪ഥതയില്ലാത്ത വിമ൪ശമായി ബി.ജെ.പി ഇതിനെ കുറച്ചുകാണുന്നു. മതാത്മകതക്ക് അതീതമായ വികസന അജണ്ടക്കുമുന്നിൽ ഇത്തരം വിമ൪ശങ്ങൾ പരിഗണിക്കേണ്ടതില്ളെന്നും ബി.ജെ.പി നേതാക്കൾ മറുപടി നൽകുന്നു.
15ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയെ കരുത്തിൻെറ പ്രതീകമായി ഉയ൪ത്തിക്കാട്ടാൻ സാധിച്ചുവെന്നത് നി൪ണായക നേട്ടമായി വിലയിരുത്താം. ഒരുപക്ഷേ, ഇന്ദിരാഘട്ടത്തിനുശേഷം ഒരു പ്രധാനമന്ത്രി ഇത്തരമൊരു പ്രതിച്ഛായ ആ൪ജിക്കുന്നത് ഇതാദ്യമാണ്. 1984 ഒക്ടോബറിൽ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടശേഷം നടന്ന തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് റെക്കോഡ് ഭൂരിപക്ഷം നേടുകയുണ്ടായി. 545ൽ 404 സീറ്റുകളായിരുന്നു കോൺഗ്രസ് സ്വന്തമാക്കിയത്. പക്ഷേ, രാജീവ് ഗാന്ധിയുടെ ഈ കരുത്തിനുപിന്നിലെ പ്രധാന കാരണം ഇന്ദിര ഗാന്ധിയോടുള്ള വോട്ട൪മാരുടെ അനുതാപം മാത്രമായിരുന്നു.
31 ശതമാനം വോട്ടുകൾ മാത്രമേ ബി.ജെ.പിക്ക് മൊത്തമായി നേടാൻ സാധിച്ചുള്ളൂ എന്ന് സ്പഷ്ടമാക്കുന്നവരോട് പാ൪ട്ടി അണികൾ കയ൪ക്കുന്നുണ്ട്. ഒറ്റ വോട്ട് മാത്രമാണ് ഭൂരിപക്ഷമെങ്കിലും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ ആ വോട്ടാണ് ആധികാരികത നി൪ണയിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ വാദിക്കുന്നു. ഈ വാദം അന്യായമാണെന്ന് പറയാൻ വയ്യ. എന്നാൽ, സീറ്റുകളുടെ എണ്ണവും വോട്ടുകളുടെ എണ്ണവും തമ്മിൽ വലിയ അന്തരംതന്നെയുണ്ട്. പാ൪ട്ടി ഒറ്റക്ക് 282 സീറ്റ് നേടി എന്നതിനാൽ സ൪ക്കാറിന് നി൪ഭയം ഭരണം മുന്നോട്ടു കൊണ്ടുപോകാം. അതേസമയം, കരസ്ഥമാക്കാൻ സാധിച്ചത് രാജ്യത്തെ മൂന്നിലൊന്നിലും കുറവ് വോട്ട൪മാരുടെ പിന്തുണ മാത്രമാണെന്ന ബോധം കൈവിടാതിരിക്കാൻ പാ൪ട്ടി ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
രാജ്യത്തിൻെറ മുഴുവൻ പ്രാതിനിധ്യമില്ല എന്ന യാഥാ൪ഥ്യം ബി.ജെ.പി സ൪ക്കാരിൽ കടുത്ത സമ്മ൪ദം ഉളവാക്കിയേക്കാം. മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ശീലങ്ങളാണ് ജനങ്ങൾക്ക് മോദി സ൪ക്കാറിൽനിന്ന് പ്രതീക്ഷിക്കാനുള്ളത്. നിരന്തരം തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഇന്ത്യയിൽ ഇത്തരമൊരു രാഷ്ട്രീയ സൽപെരുമാറ്റം ഒഴിച്ചുകൂടാനാകാത്ത ഘടകവുമാണ്.
വിവിധ സംസ്ഥാന നിയമസഭകളിലേക്ക് അടുത്ത ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മോദി സ൪ക്കാറിൻെറ പ്രവ൪ത്തനങ്ങൾ കൂടുതൽ സൂക്ഷ്മശ്രദ്ധ ആക൪ഷിക്കാതിരിക്കില്ല. മഹാരാഷ്ട്ര, ഹരിയാന, ജമ്മു-കശ്മീ൪, ഡൽഹി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഈ സംസ്ഥാനങ്ങളിലെ വോട്ടിങ് നിലയിലെ വ്യതിയാനങ്ങൾ മോദിയുടെ മാന്ത്രികാക൪ഷണ ശക്തി ക്ഷയിച്ചതായി വിലയിരുത്തപ്പെട്ടേക്കാം. കശ്മീരിൽ ഭരണകക്ഷിയായ നാഷനൽ കോൺഫറൻസിനെക്കാൾ മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പി മേൽക്കൈ നേടാനുള്ള സാധ്യത മോദിയെ ആഹ്ളാദിപ്പിക്കും. ജമ്മു-ലഡാക് മേഖല ബി.ജെ.പിയെ തുണക്കുന്നപക്ഷം ബി.ജെ.പിക്ക് പി.ഡി.പിയുടെ ചങ്ങാത്തം ഉറപ്പിക്കാനുമാകും.
മഹാരാഷ്ട്ര, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ പാ൪ലമെൻറ് അങ്കത്തിൽ തിളക്കമാ൪ന്ന പ്രകടനം കാഴ്ചവെക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. അടുത്ത ആറുമാസത്തിനകം മോദി സ൪ക്കാ൪ അബദ്ധമൊന്നും കാണിച്ചില്ളെങ്കിൽ ഈ മൂന്ന് സംസ്ഥാനത്തെയും ഭരണം ബി.ജെ.പിയുടെ കൈകളിൽ വന്നുചേരാതിരിക്കില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി സഖ്യഭരണത്തിനെതിരെ ജനവികാരം ശക്തമാണ്. ഡൽഹിയിൽ അവസരം കളഞ്ഞുകുളിച്ച കെജ്രിവാളിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ വോട്ട൪മാ൪ ആം ആദ്മിക്കുപിന്നിൽ അണിനിരക്കുന്ന കാര്യം കണ്ടറിയണം.
എല്ലാറ്റിനുമുപരി സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയായിരിക്കും മോദി സ൪ക്കാ൪ അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. നാലുവ൪ഷം മുമ്പുവരെ എട്ടുശതമാനമായിരുന്ന സാമ്പത്തിക വള൪ച്ച നാലുശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.
മൻമോഹൻ സ൪ക്കാറിനെ സംബന്ധിച്ച് വ്യാപാരി വ്യവസായി സമൂഹത്തിന് കടുത്ത നൈരാശ്യങ്ങളുണ്ട്. പരിസ്ഥിതി മലിനീകരണ പ്രശ്നം ഉന്നയിച്ച് നിരവധി പ്രോജക്ടുകൾക്ക് മൻമോഹൻ ഭരണകൂടം ലൈസൻസ് നിഷേധിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ അടിയന്തര പരിഹാര ശ്രമങ്ങൾക്ക് പുതിയ സ൪ക്കാ൪ മുതിരുന്നത് സാഹസമാകും. കാരണം, ഇന്ത്യയെപ്പോലെ അതിവിശാലമായ ഒരു രാജ്യത്ത് ശീഘ്ര പരിഹാര ഫോ൪മുലകൾ ആവിഷ്കരിക്കുന്നത് അപ്രായോഗികമായിത്തീരും.
സംസ്ഥാനങ്ങളുടെ ദൈനംദിന പ്രവൃത്തികളിൽ കേന്ദ്ര ഭരണകൂടത്തിന് ഏറെ മേൽക്കൈ ഇല്ല എന്നതായിരിക്കും മറ്റൊരു വെല്ലിവിളി. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം തുടങ്ങിയ രംഗങ്ങളിലെല്ലാം സംസ്ഥാന ഗവൺമെൻറുകൾക്കാണ് പ്രധാന ഉത്തരവാദിത്തം. ഗുജറാത്തിൽ മോദി വികസനം നടപ്പാക്കിയിട്ടുണ്ടെങ്കിൽ അത് സംസ്ഥാന മുഖ്യമന്ത്രി ആയതുകൊണ്ടുമാത്രം. പ്രധാനമന്ത്രിപദവിയിലിരുന്ന് സംസ്ഥാനങ്ങളിൽ ഇത്തരം വികസനങ്ങൾക്കുള്ള ആജ്ഞ നൽകാൻ ഭരണഘടനാപരമായ അധികാരങ്ങളില്ല. വോട്ട൪മാരിൽ വലിയൊരു വിഭാഗത്തിന് സ്വീകാര്യനായ വ്യക്തിയല്ല നരേന്ദ്ര മോദിയെന്ന പരമാ൪ഥവും ശ്രദ്ധയ൪ഹിക്കുന്നു. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾ മോദിയുടെ നയനിലപാടുകളോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ആ൪.എസ്.എസ് എന്ന വംശീയ മേന്മാവാദികളുടെ സംഘടനയിൽനിന്ന് പിറവികൊണ്ട രാഷ്ട്രീയ നേതാവാണ് മോദി. ആ൪.എസ്.എസിൻെറ ഹിന്ദുത്വ രാഷ്ട്ര സങ്കൽപങ്ങളോട് ഒരു നിലക്കും യോജിക്കാനാകാത്ത മതേതരത്വമാണ് ഇന്ത്യയിൽ നിലനിന്നുപോരുന്നതും.
ഗുജറാത്തിലെ മുസ്ലിം കുരുതി ഉൾപ്പെടെയുള്ള വ൪ഗീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് നിയമപരമായി മോദി രക്ഷപ്പെട്ടിട്ടുണ്ടാകാം. പക്ഷേ, നിരവധി ആരോപണങ്ങൾ -മറ്റൊരു പ്രധാനമന്ത്രിയുടെയും നേരെ ഉയരാത്ത തരത്തിലുള്ളവ- മോദിക്കെതിരെ ഉയ൪ന്നുകഴിഞ്ഞിരിക്കുന്നു. ആരോപണങ്ങളുടെ ‘ഡമോക്ളിയസിൻെറ വാൾ’ അദ്ദേഹത്തിൻെറ ശിരസ്സിനുമീതെ ഇപ്പോഴും തൂങ്ങിയാടുന്നു.
ഇശ്റത് ജഹാൻ വധത്തിൽ മോദിയുടെ വലംകൈയായ അമിത് ഷാക്കെതിരെ ഹൈകോടതിയിൽ ഇപ്പോഴും കേസുണ്ട്. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ മോദിയുടെ പങ്കിനെതിരെ സുപ്രീം കോടതിയിലും കേസ് ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെ വിധി ഏതുമാകട്ടെ, കേസുകൾ നിലനിൽക്കുന്നു എന്നതുതന്നെ അസ്വസ്ഥജനകമായ വെല്ലുവിളികൾ ഉയ൪ത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
