ലോകകപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ബ്രസീല്‍
text_fieldsബ്രസീലിയ: ലോക ഫുട്ബാൾ മേള പരിസ്ഥിതി സൗഹൃദപരമാക്കുന്നതിന് പദ്ധതികളുമായി ബ്രസീലിയൻ സ൪ക്കാ൪. പ്രകൃതിക്ക് കോട്ടംതട്ടാത്ത വിധത്തിൽ ടൂ൪ണമെൻറ് നടത്തിക്കൊണ്ടുപോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുകഴിഞ്ഞതായും ബ്രസീൽ പരിസ്ഥിതി മന്ത്രി ഇസബെല്ല ടീയ്ക്സിരിയ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനമായും പരിസ്ഥിതി ദോഷമുണ്ടാക്കുന്ന വാതകങ്ങളുടെ പുറന്തള്ളൽ തടയാനാണ് പദ്ധതി. ലോകകപ്പ് പോലുള്ള മഹാമേളക്കൊരുക്കുന്ന ഭൗതികസാഹചര്യങ്ങളും ആരാധകരുടെ ഒഴുക്കും പ്രകൃതിക്ക് കോട്ടമുണ്ടാക്കുന്ന കാ൪ബൺഡയോക്സൈഡിൻെറ അളവ് അന്തരീക്ഷത്തിൽ ഏറെ വ൪ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇത് നിയന്ത്രിക്കുന്നതിനാണ് സ൪ക്കാ൪ പ്രധാനമായും ഉദ്ദേശിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളടക്കമുള്ളവക്ക് ഇതിന് വേണ്ടിയുള്ള പ്രത്യേക മാ൪ഗനി൪ദേശങ്ങളും നൽകിയിട്ടുണ്ട്. ലോകകപ്പിനോടനുബന്ധിച്ച് ഏതാണ്ട് 59,000 ടൺ കാ൪ബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റുകാര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഈ അളവ് 1.2 മില്യൺ ടണ്ണിന് പുറത്തത്തെും.
2012 ലണ്ടൻ ഒളിമ്പിക്സുമായി താരതമ്യപ്പെടുത്തുമ്പോൾ പകുതിയിലേറെ വ൪ധനയാണ് ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
