സചിന്‍െറ പേജില്‍ വി.എസിന് ലൈക്കോടു ലൈക്ക്
text_fieldsകൊച്ചി: കേരള സന്ദ൪ശനം കഴിഞ്ഞ് മടങ്ങിയ സചിൻ ടെണ്ടുൽക്കറിൻെറ ഫേസ്ബുക്ക് പേജിൽ ഹിറ്റായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. ഇന്ത്യൻ സൂപ്പ൪ ലീഗിലെ കൊച്ചി ആസ്ഥാനമായ ടീം പ്രഖ്യാപനത്തിനായി തിരുവനന്തപുരത്തത്തെിയപ്പോൾ പ്രതിപക്ഷനേതാവിനെ സന്ദ൪ശിച്ച ചിത്രമാണ് സചിൻ ബുധനാഴ്ച രാവിലെ 11 മണിയോടെ ഫേസ്ബുക്കിലെ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ ചിത്രം തരംഗമായി. 12മണിക്കൂറിനുള്ളിൽ ലൈക്കടിച്ചത് 1,15,504 പേ൪. സചിനെ പൊന്നാടയണിയിച്ച ശേഷം വി.എസ് കൈ ഉയ൪ത്തികാണിക്കുന്ന ചിത്രം ഷെയ൪ ചെയ്തതാവട്ടെ 5000ത്തോളം പേരും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാ൪ തുടങ്ങിയവരെയെല്ലാം സചിൻ തിരുവനന്തപുരത്ത് സന്ദ൪ശിച്ചിരുന്നു. മാധ്യമം ഉൾപ്പെടെയുള്ള പത്രങ്ങൾ പ്രസിദ്ദീകരിച്ച ചിത്രമാണ് സചിൻ ഒഫിഷ്യൽ പേജിൽ പോസ്റ്റ് ചെയ്തത്.
ടീം പ്രഖ്യാപിച്ചുകൊണ്ട് സചിൻ മാധ്യമങ്ങളോട് പറഞ്ഞ വാചകവും ചിത്രത്തിനൊപ്പമുണ്ട്. ഫുട്ബാളിനെ കൂടുതൽ ആസ്വാദ്യകരമാക്കാൻ തൻെറ ടീമായ കേരള ബ്ളാസ്റ്റേഴ്സിന് കഴിയുമെന്നും മാസ്റ്റ൪ ബ്ളാസ്റ്റ൪ പേജിലെ മറ്റൊരു പോസ്റ്റിൽ കുറിക്കുന്നു. കേരളത്തിൽ ഫുട്ബാൾ ടീമിനെ ഇറക്കാനുള്ള സചിൻെറ തീരുമാനത്തെ അഭിനന്ദിക്കുന്ന ആരാധക൪, സചിന് മലബാറിലെ ഫുട്ബാൾ ഭ്രമത്തെ പരിചയപ്പെടുത്താനും മറക്കുന്നില്ല. ഇന്നലെ രാത്രി പത്ത് മണിക്ക്ശേഷം മുൻ ഇന്ത്യൻ ഫുട്ബാള൪ ഐ.എം. വിജയൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരോടൊത്തുള്ള ചിത്രവും സചിൻ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
