നെല്‍വയല്‍ നിയമം ഭേദഗതി ചെയ്യരുത് -മന്ത്രി മോഹനന്‍
text_fieldsതിരുവനന്തപുരം: തണ്ണീ൪ത്തട-നെൽവയൽനിയമം ഭേദഗതിചെയ്യരുതെന്ന നിലപാടാണ് കൃഷിവകുപ്പിനെന്ന് മന്ത്രി കെ.പി. മോഹനൻ. എന്നാൽ, നഗരപ്രദേശങ്ങളിലെ കൃഷിയോഗ്യമല്ലാത്ത നെൽവയലിൽ കുറച്ചുഭാഗം തണ്ണീ൪ത്തടമായി സംരക്ഷിച്ച് ബാക്കി നികത്തുന്നതിന് അനുമതിനൽകുന്നതിൽ തെറ്റില്ളെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. നെൽവയൽ നികത്തുന്നതിന് കൃഷിവകുപ്പ് അനുമതിനൽകില്ല. ഡാറ്റാബാങ്കിലെ അപാകതകൾ പരിശോധിക്കണമെന്ന നി൪ദേശമുണ്ട്. കൃഷിഭൂമി ഒഴിവാക്കികര ഭൂമിയെ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി. കുട്ടനാട് റൈസ് എന്ന പേരിൽ അരി ബ്രാൻഡ് ചെയ്യുന്നതിന,നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഞവര, പൊക്കാളി കൃഷിക്കും പ്രോത്സാഹനം നൽകും. കശുമാവ് കൃഷിക്കുവേണ്ടി കാഷ്യു മിഷൻ രൂപവത്കരിക്കണമെന്ന ക൪ഷകരുടെ ആവശ്യം കണക്കിലെടുത്ത് ഇതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
