മോദിക്കെതിരെ വാട്സ് അപ് സന്ദേശം: തെളിവില്ലാതെ പൊലീസ്; വിദ്യാര്‍ഥിയെ വിട്ടു
text_fieldsമംഗലാപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാട്സ് അപ്പിൽ സന്ദേശമയച്ചെന്ന പരാതിയെ തുട൪ന്ന് അറസ്റ്റിലായ ഭട്കൽ സ്വദേശിയായ വിദ്യാ൪ഥിയെ പൊലീസ് വിട്ടയച്ചു.
മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷവും തെളിവുകളൊന്നും ലഭ്യമാകാത്തതിനെ തുട൪ന്നാണ് ഭട്കൽ സ്വദേശി വഖാസ് ബ്രഹ്മാവറിനെ ബുധനാഴ്ച ബംഗളൂരു പൊലീസ് വിട്ടയച്ചത്.
ഹൈന്ദവ സംഘടനയുടെ പ്രവ൪ത്തകനായ ബംഗളൂരു സ്വദേശി ജയന്ത് മുകുന്ത് തിനേകറാണ് ഭട്കൽ സ്വദേശികളായ വിദ്യാ൪ഥികൾക്കെതിരെ പരാതി സമ൪പ്പിച്ചത്. പരാതിയോടൊപ്പം വഖാസിൻെറ മൊബൈൽ നമ്പറും നൽകിയിരുന്നു. ഈ നമ്പറിൽ നിന്ന് മോദിയെ ചിതയിൽ കിടത്തിയ ചിത്രവും ‘അബ് കി ബാ൪ മോദി സംസ്കാ൪’ എന്ന വിവരണവുമടങ്ങിയ സന്ദേശവും അയച്ചുവെന്നായിരുന്നു പരാതി.
എന്നാൽ, വഖാസിൻെറ മൊബൈലിൽ നിന്ന് അത്തരമൊരു സന്ദേശമയച്ചതായി കണ്ടത്തൊൻ പൊലീസിന് കഴിഞ്ഞില്ല. ഭട്കലിലെ എം.ബി.എ പഠനത്തിന് ശേഷം ജോലിക്ക് മുമ്പായുള്ള പരിശീലനത്തിനാണ് വഖാസും സുഹൃത്തുക്കളായ റഹ്മത്തുല്ല, സാദ കൊലായി, മുജാഹിദ്, ഒസാമ ഓലങ്കാ൪ എന്നിവ൪ ബംഗളൂരുവിലത്തെിയത്.
പരാതിയെ തുട൪ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം വഖാസും സുഹൃത്തുക്കളും താമസിക്കുന്ന അപാ൪ട്മെൻറിലത്തെി ഇവരെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ മറ്റുള്ളവരെ വിട്ടയച്ചെങ്കിലും വഖാസിനെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ ചോദ്യം ചെയ്യാനായി ബൽഗാമിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിലും തെളിവൊന്നും ലഭിച്ചില്ല. പൊലീസിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലും വഖാസിനെതിരെ ഒരു തെളിവും കണ്ടത്തൊനായില്ളെന്ന് നോ൪ത്തേൺ റേഞ്ച് ഐ.ജി പി. ഭാസ്ക൪ റാവു പറഞ്ഞു. എന്നാൽ, തെറ്റായ പരാതി സമ൪പ്പിച്ച ജയന്തിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
