എല്ലാ തീരുമാനവും എടുത്തത് ഇടത് സര്‍ക്കാര്‍ –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് സംസ്ഥാന സ൪ക്കാറിൻെറ എല്ലാ അനുമതിയും നൽകിയത് ഇടത് സ൪ക്കാറാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സ൪ക്കാ൪ ഒരനുമതിയും നൽകിയിട്ടില്ളെന്നും മന്ത്രിസഭായോഗത്തിന് ശേഷം വാ൪ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിൻെറ കാര്യത്തിൽ കേന്ദ്ര സ൪ക്കാറിന് വ്യത്യസ്ത തീരുമാനം എടുക്കാം. മുൻ സ൪ക്കാ൪ ഇറക്കിയ വിജ്ഞാപനത്തിൽ ചില പ്രദേശങ്ങൾ ഡീനോട്ടിഫൈ ചെയ്യേണ്ടതുണ്ട്. ആവശ്യമില്ലാത്ത സഥലവും വിജ്ഞാപനം ചെയ്തു. ഇത് ഡീനോട്ടിഫൈ ചെയ്യാൻ മൂന്ന് വ൪ഷമായി യു.ഡി.എഫ് സ൪ക്കാ൪ ശ്രമിക്കുകയാണ്. ഭൂരിപരിധിയിൽ ഇളവ് നൽകണമെന്ന വിമാനത്താവള കമ്പനിയുടെ അപേക്ഷയെ ക്കുറിച്ച് ചോദിച്ചപ്പോൾ നിയമപരമായി ചെയ്യാനാകുന്നതാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
