സൂര്യനെല്ലി: പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശം
text_fieldsകോട്ടയം: സൂര്യനെല്ലി പീഡന കേസിലെ പ്രതികൾക്കെതിരെ പുറപ്പെടുവിച്ച വാറൻറിൻെറ സമയപരിധി പൂ൪ത്തിയായിട്ടും മുഴുവൻ പേരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാത്തിന് പൊലീസിന് പ്രത്യേക കോടതിയുടെ രൂക്ഷ വിമ൪ശം. ഹാജരാകാൻ തയാറാകാത്ത പ്രതികൾ സമ൪പ്പിച്ച ജാമ്യ ഹരജിയും സമയപരിധി നീട്ടണമെന്ന അപേക്ഷയും കോടതി തള്ളി. കഴിഞ്ഞ ഏപ്രിൽ നാലിനാണ് സൂര്യനെല്ലി കേസ് പ്രതികളുടെ ശിക്ഷ ഹൈകോടതി ശരിവെച്ചത്. കോട്ടയത്തെ പ്രത്യേക കോടതിയിൽ പ്രതികൾ കീഴടങ്ങണമെന്നും ഹൈകോടതി നി൪ദേശിച്ചിരുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികൾ ഹാജരാകാത്തതിനെ തുട൪ന്നാണ് പ്രത്യേക കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
പ്രതികൾ ഹാജരാകാൻ കോടതി നി൪ദേശിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചു. എന്നാൽ, പ്രതികളിൽ അഞ്ചു പേ൪ കോടതിയിൽ കീഴടങ്ങിയില്ല. ഒന്നാം പ്രതി ഇടുക്കി പുതുച്ചേരി രാജു, അഞ്ചാം പ്രതി ചെറിയാച്ചൻ എന്ന ചെറിയാൻ, ഏഴാം പ്രതി ജോസ്, 10ാം പ്രതി ജേക്കബ് സ്റ്റീഫൻ, 21ാം പ്രതി മോട്ടോ൪ സണ്ണി എന്ന സണ്ണി ജോ൪ജ് എന്നിവരാണ് ഹാജരാകാതിരുന്നത്. ഇവരെ ജൂൺ 16 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നി൪ദേശിച്ചു. ആറാം പ്രതി ഉണ്ണികൃഷ്ണൻ, 11ാം പ്രതി അജി, 13ാം പ്രതി അലിയാ൪, 15ാം പ്രതി ദാവൂദ്, 33ാം പ്രതി ജിമ്മി(ഷാജി), 35ാം പ്രതി ബാബു മാത്യു എന്നിവ൪ ബുധനാഴ്ച കോടതിയിൽ കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
