പട്ടിക ജാതിക്കാരുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളും –ചെന്നിത്തല
text_fieldsപത്തനംതിട്ട: പട്ടികജാതി വകുപ്പിലൂടെ നടപ്പാക്കുന്ന പ്രവ൪ത്തനങ്ങൾ താഴെ തട്ടിലത്തെിക്കാൻ ഉദ്യോഗസ്ഥ൪ വിമുഖത കാണിക്കുന്നതായി മന്ത്രി രമേശ് ചെന്നിത്തല. കെ.പി.എം.എസ് 43ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ അവാ൪ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം കിട്ടി ഏറെ കഴിഞ്ഞിട്ടും പട്ടികജാതി വിഭാഗത്തിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ബജറ്റിലൂടെ നൽകുന്ന ഫണ്ടുകൾ ഒന്നും താഴത്തേട്ടിൽ എത്തുന്നില്ല. പല പദ്ധതികളും ഇഴഞ്ഞാണ് നീങ്ങുന്നത്. വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുമായി വായ്പയെടുത്ത പല കുടുംബങ്ങളും അത് തിരിച്ചടക്കാൻ കഴിയാതെ വിഷമിക്കുകയാണ്. പട്ടികജാതിക്കാരുടെ ഇടയിൽ 2010 വരെ ഒരു ലക്ഷത്തിൽ താഴെ ബാങ്ക് വായ്പ എടുത്തവരുടെ തുക എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. കിങ് ഫിഷ൪ 1700 കോടിയാണ് അടക്കാനുള്ളത്. ഒരു നടപടിയും ഇല്ല. ഇതുപോലെ വലിയ വലിയ ആളുകൾ വേറെയുമുണ്ട്. അവ൪ക്കൊന്നും ഒരു കുഴപ്പവുമില്ല.മരിച്ചാൽ സംസ്കരിക്കാൻ സ്ഥലമില്ലാതെ വിഷമിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. പട്ടികജാതിക്കാ൪ ശ്മശാനം ഇല്ലാതെ വിഷമിക്കുകയാണിപ്പോൾ. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇതിന് പരിഹാരം കാണും. സംവരണം ചെയ്ത തസ്തികകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. യോഗ്യതയുള്ള അപേക്ഷക൪ ഇല്ലാത്തതാണ് കാരണം. ഒരുകാലത്ത് അടിച്ചമ൪ത്തപ്പെട്ട സമുദായത്തെ വോട്ടുബാങ്കായി കാണരുതെന്നും ചെന്നിത്തല പറഞ്ഞു.
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ച പാവപ്പെട്ട കുടുംബമായ കോഴിക്കോട് പേരാമ്പ്ര കല്ലുംപുറത്ത് ടി.പി. ഗോപാലൻെറ മകൾ ജിംനക്ക് കെ.പി.സി.സിയുടെ ഗാന്ധിഗ്രാം ഫണ്ടിൽനിന്ന് ലക്ഷം രൂപ നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പുന്നല ശ്രീകുമാ൪, ജനറൽ സെക്രട്ടറി ബൈജു കലാശാല, എൽ. രമേശൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
