ആത്മീയത എല്ലാ മതത്തിലും ഒന്ന് –എ.പി.ജെ. അബ്ദുല്‍ കലാം
text_fieldsതിരുവനന്തപുരം: ആത്മീയത എല്ലാ മതത്തിലും ഒന്നാണെന്ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം.
മാനസിക വെല്ലുവിളി നേരിടുന്നവ൪ക്കും ജീവിക്കാൻ മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവ൪ക്കുമായി ജീവിതം സമ൪പ്പിച്ച ഫാദ൪ തോമസ് ഫെലിക്സ് മാതൃകാപരമായ പുണ്യപ്രവൃത്തി ചെയ്യുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറലി റിട്ടാ൪ഡഡിൻെറ (സി.എം.ഐ.ആ൪) സ്ഥാപകനായ ഫാ. തോമസ് ഫെലിക്സിൻെറ പൗരോഹിത്യത്തിൻെറ 50ാം വാ൪ഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭിന്നശേഷിയുള്ളവ൪ക്കായി വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും നൽകിയ അദ്ദേഹത്തിൻെറ പ്രവൃത്തി എല്ലാ കാലത്തും സ്മരിക്കപ്പെടട്ടെയെന്നും കലാം ആശംസിച്ചു.
വിഭിന്നശേഷിയുള്ള കുട്ടികൾക്കായി പരിശീലനം നൽകുന്ന സ്ഥാപനമാണ് സി.എം.ഐ.ആ൪.
ചടങ്ങിൽ ഡോ. ജോഷ്വ മാ൪ ഇഗ്നാത്തിയോസ്, ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഫാദ൪ പോൾ അച്ചാണ്ടി, പാളയം ഇമാം ഡോ. യൂസുഫ് മുഹമ്മദ് നദ്വി തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.