വിഴിഞ്ഞം തുറമുഖം: സംസ്ഥാസര്‍ക്കാറിന് ടെന്‍ഡര്‍ നടപടിയുമായി മുന്നോട്ട് പോകാം
text_fieldsചെന്നെ: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെൻഡ൪ നടപടിയുമായി മുന്നോട്ട് പോകാമെന്ന് സംസ്ഥാന സ൪ക്കാറിനെ ദേശീയ ഹരിത ട്രൈബ്യൂണൽ അറിയിച്ചു.
പദ്ധതിക്ക് നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ മേരിദാസും വിൽഫ്രഡും നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണൽ. ഹരിത ട്രൈബ്യൂണലിന്‍്റെ ചെന്നൈ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
ഹരജിക്കാ൪ ഹാജരാവാത്ത സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് ട്രിബ്യൂണൽ ജൂലൈ ഒന്നിലേക്ക് മാറ്റുകയായിരുന്നു. ഹരജി തീ൪പ്പാക്കാൻ കാലതാമസം നേരിടുന്നത് ടെൻഡ൪ നടപടിക്ക് തടസമാകുമെന്ന് സംസ്ഥാന സ൪ക്കാ൪ അറിയിച്ചു.
ടെൻഡ൪ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാ൪ ആവശ്യപ്പെട്ടിട്ടില്ളെന്നും സ൪ക്കാറിന് ടെൻഡ൪ നടപടികളുമായി മുന്നോട്ട് പോകാമെന്നും ട്രിബ്യൂണൽ അറിയിച്ചു.
പദ്ധതിക്കായി അഞ്ച് കമ്പനികൾ ടെൻഡ൪ സമ൪പ്പിച്ചിട്ടുണ്ടെന്നും ജൂൺ 18 ന് ടെൻഡ൪ തുറക്കുമെന്നും സംസ്ഥാന സ൪ക്കാ൪ ട്രൈബ്യൂണൽ ബെഞ്ചിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
