Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightസി.ബി.എസ്.ഇ പ്ളസ് ടു:...

സി.ബി.എസ്.ഇ പ്ളസ് ടു: ജില്ലയിലെ സ്കൂളുകള്‍ക്ക് മികച്ചനേട്ടം

text_fields
bookmark_border
സി.ബി.എസ്.ഇ പ്ളസ് ടു: ജില്ലയിലെ  സ്കൂളുകള്‍ക്ക് മികച്ചനേട്ടം
cancel
തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയില്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് മികച്ച നേട്ടം. തലസ്ഥാനത്തെ നാല് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉന്നത വിജയം നേടാനായി. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയം ഇതില്‍ നൂറുമേനി സ്വന്തമാക്കി. ഇവിടെ പരീക്ഷ എഴുതിയ 105 കുട്ടികളും വിജയിച്ചു. ഒമ്പതുകുട്ടികള്‍ 90 ശതമാനത്തിന് മുകളിലും 56 കുട്ടികള്‍ 75 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടി. സയന്‍സില്‍ 500 ല്‍ 472 മാര്‍ക്ക് കരസ്ഥമാക്കി മുഹമ്മദ് അഫ്സലും കോമേഴ്സില്‍ 476 മാര്‍ക്ക് നേടി ശ്രേഷ്ഠയും സ്കൂളില്‍ ഒന്നാംസ്ഥാനത്തെത്തി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തില്‍ 83 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 81 പേരും വിജയിച്ചു. ഇവരില്‍ 18 കുട്ടികള്‍ 90 ശതമാനത്തിന് മുകളിലും 57 കുട്ടികള്‍ 75 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടി. സയന്‍സില്‍ 500 ല്‍ 477 മാര്‍ക്ക് വാങ്ങി ദിവ്യ പി.ബിയും 500 ല്‍ 476 മാര്‍ക്ക് വാങ്ങി അക്ഷയ് പി.ആറും ഒന്നാമതെത്തി. കോമേഴ്സില്‍ 500 ല്‍ 476 മാര്‍ക്ക് വാങ്ങി ജെഫ്രി ജസ്റ്റിനും 500 ല്‍ 472 മാര്‍ക്ക് വാങ്ങി റുബിന. എമ്മും ടോപ് സ്കോററായി. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷയെഴുതിയ 169 കുട്ടികളില്‍ 168 പേരും വിജയിച്ചു. 14 കുട്ടികള്‍ 90 ശതമാനത്തിന് മുകളിലും 61 കുട്ടികള്‍ 75 ശതമാനത്തിനും മുകളില്‍ മാര്‍ക്ക് നേടി. ഇവിടെ സയന്‍സില്‍ നൂറുശതമാനമാണ് ജയം. 90 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 90 പേരും വിജയിച്ചു. 500 ല്‍ 492 മാര്‍ക്ക് നേടിയ ആര്‍. ദേവീകൃഷ്ണ ടോപ്പറായി. ഹ്യുമാനിറ്റീസില്‍ പരീക്ഷ എഴുതിയ 32 കുട്ടികളും വിജയിച്ചു. 448 മാര്‍ക്ക് നേടിയ ആശംസ് ജോയാണ് ഒന്നാം സ്ഥാനത്ത്. കോമേഴ്സില്‍ 47 പേരില്‍ 46 പേര്‍ വിജയികളായി. 469 മാര്‍ക്ക് നേടിയ കെ. ആര്യയാണ് സ്കൂള്‍ ടോപ്പറായത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ പട്ടം കേന്ദ്രീയ വിദ്യാലയവും മികച്ച വിജയം കരസ്ഥമാക്കി. ഇവിടെനിന്ന് 312 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 311 പേരും വിജയികളായി. 63 കുട്ടികള്‍ 90 ശതമാനത്തിനും 188 കുട്ടികള്‍ 75 ശതമാനത്തിനും മുകളില്‍ മാര്‍ക്ക് നേടി. 487 മാര്‍ക്ക് നേടിയ അനീഷ് ജോയിയാണ് സയന്‍സില്‍ ഒന്നാമതെത്തിയത്. കോമേഴ്സില്‍ 482 മാര്‍ക്ക് നേടി സ്കൂളിലെ ടോപ്പറായത് റോഷ്നയാണ്. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 42 പേരും വിജയിച്ചു. ഇതില്‍ 32 പേര്‍ ഡിസ്റ്റിങ്ഷനിലും പത്ത് പേര്‍ ഫസ്റ്റ് ക്ളാസിലുമാണ് വിജയിച്ചത്. സയന്‍സില്‍ സ്നേഹാനായര്‍ 94 ശതമാനം മാര്‍ക്കോടെയും കോമേഴ്സില്‍ ചെല്‍സ സെബാസ്റ്റ്യന്‍ 95 ശതമാനം മാര്‍ക്കും നേടി മുന്നിലെത്തി. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളില്‍ സയന്‍സില്‍ 49 കുട്ടികളും കോമേഴ്സില്‍ 11 കുട്ടികളും വിജയിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ 96.2 ശതമാനം മാര്‍ക്ക് നേടിയ എസ്. നാദിയയാണ് സ്കൂള്‍ ടോപ്പര്‍. കോമേഴ്സില്‍ അഞ്ച് ഡിസ്റ്റിങ്ഷനും അഞ്ച് ഫസ്റ്റ് ക്ളാസും ലഭിച്ചു. തിരുവല്ലം ക്രൈസ്റ്റ്നഗര്‍ സ്കൂളില്‍ സയന്‍സില്‍ 131 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 95 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 36 പേര്‍ക്ക് ഫസ്റ്റ് ക്ളാസും ലഭിച്ചു. കോമേഴ്സില്‍ 22 പേരില്‍ 16 കുട്ടികള്‍ ഡിസ്റ്റിങ്ഷന്‍ നേടി. കൈമനം അമൃത വിദ്യാലയത്തില്‍ 25 ശതമാനം കുട്ടികള്‍ ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. പൂജപ്പുര സെന്‍റ്മേരീസ് റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ 81 ശതമാനം കുട്ടികള്‍ ഡിസ്റ്റിങ്ഷനോടെയും 19 ശതമാനം കുട്ടികള്‍ ഫസ്റ്റ് ക്ളാസിലും വിജയിച്ചു. 96.4 ശതമാനം മാര്‍ക്ക് വാങ്ങി ലക്ഷ്മി സുരേഷ് ടോപ്പ് സ്കോററായി. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ളിക് സ്കൂളിന് നൂറ് ശതമാനം വിജയം. ഇവിടെ പരീക്ഷ എഴുതിവിജയിച്ച എഴുപത്തിനാല് പേരില്‍ പത്ത് കുട്ടികള്‍ക്ക് ഡിസ്റ്റിങ്ഷനും ലഭിച്ചു. തോന്നയ്ക്കല്‍ ബ്ളൂമൗണ്ട് സ്കൂള്‍ 85 ശതമാനം വിജയം നേടി. 38 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ രണ്ട് പേര്‍ 92 ശതമാനത്തിന് മുകളിലും അഞ്ചുപേര്‍ 87.5 ശതമാനത്തിന് മുകളിലും ആറുപേര്‍ ഡിസ്റ്റിങ്ഷനും 18 പേര്‍ ഫസ്റ്റ് ക്ളാസും നേടി. കഴക്കൂട്ടം അലന്‍ഫെല്‍ഡ്മാന്‍ പബ്ളിക് സ്കൂളില്‍ പരീക്ഷയെഴുതിയ 36 പേരും വിജയിച്ചു. പള്ളിപ്പുറം മോഡല്‍ പബ്ളിക് സ്കൂളില്‍ 31 പേര്‍ വിജയിച്ചു.
Show Full Article
Next Story