ഇനി വേണം, കനോലി കനാല്‍ സംരക്ഷണത്തിന് പദ്ധതി
text_fieldsകോഴിക്കോട്: നഗരത്തിൻെറ മാലിന്യപ്പുഴയായിരുന്ന കനോലി കനാലിൻെറ നവീകരണം നാലുമാസത്തോളം നീണ്ട ശ്രമത്തിനൊടുവിൽ പൂ൪ത്തിയായെങ്കിലും ഇനിയും പഴയ പടിയാവുമെന്ന ആശങ്ക ബാക്കി.
ജനുവരി 15 മുതൽ ആരംഭിച്ച പ്രവൃത്തിയിൽ 8.8 കി.മീ. പ്രദേശത്തെ കനാലിലെ സമുദ്രനിരപ്പിൽനിന്ന് ഒന്നര മീറ്റ൪ ആഴത്തിൽ ചളിയെടുത്തു. 607 മീറ്റ൪ സംരക്ഷണ ഭിത്തി കെട്ടുകയും കനാലിലെ പായലുകളും കാടും വെട്ടി നീക്കുകയും ചെയ്തു. കാരപ്പറമ്പിൽ ഇതിനിടെ തക൪ന്ന 90 മീറ്റ൪ ഭിത്തി പുന$സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
2.41 കോടിരൂപ ചെലവിലാണ് പ്രവൃത്തികൾ നടന്നത്. എന്നാൽ, കനാൽ തീരം മോടിപിടിപ്പിച്ച് സൗന്ദര്യവത്കരണം നടപ്പാക്കണമെന്ന എ. പ്രദീപ്കുമാ൪ എം.എൽ.എ മുന്നോട്ടുവെച്ച പദ്ധതികളുമായി മുന്നോട്ടുപോവണമെന്ന് കനാൽ സംരക്ഷണസമിതി പ്രവ൪ത്തകരും റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികളും പറയുന്നു. മാലിന്യനിക്ഷേപത്തിനെതിരെ ക൪ശന നടപടിയെടുക്കുകയും സംരക്ഷണവേലികൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുകയും ബോട്ട് സ൪വീസ് അരംഭിക്കുകയും വേണമെന്നും ഇവ൪ ചൂണ്ടിക്കാട്ടുന്നു.
മാലിന്യനിക്ഷേപം തടയാൻ ബോധവത്കരണം ശക്തമാക്കണമെന്ന് എരഞ്ഞിപ്പാലം റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി സി.പി.കുമാരൻ പറഞ്ഞു. മാലിന്യം ഇടുന്നത് തടയാൻ എരഞ്ഞിപ്പലാം മുതൽ അരയിടത്തുപാലം വരെ റസിഡൻറ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ കാവൽ ഏ൪പ്പെടുത്തും. ആശുപത്രി മാലിന്യം തടയാനുള്ള സംവിധാനമാണ് അടിയന്തരമായി വേണ്ടതെന്ന് ഒരുമ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹി മനോജ്കുമാ൪ പറഞ്ഞു. വെള്ളം കറുത്ത നിറമാകുന്നതോടെ മാലിന്യം നിക്ഷേപിക്കാനുള്ള പ്രചോദനമാവുകയാണ്. ഇതുകാരണം മത്സ്യങ്ങൾ പോലും ചത്തുപൊങ്ങുന്നു. ഇതിനെതിരെ ക൪ശന നടപടി വേണം. കനാലിൽ ആഫ്രിക്കൻ പായൽ നിറയുന്നത് തടയണമെന്ന് കതി൪ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹി കെ.വി. പ്രമോദ് പറഞ്ഞു. ഇതിന് ഓരോമാസവും പായലുകൾ നീക്കാൻ നടപടി വേണം. ഇത് പരിശോധിക്കാനും വിലയിരുത്താനും സ്ഥിരം സമിതി വേണം. ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയിൽനിന്ന് മാലിന്യമൊഴുക്കുന്നതിനെതിരെ ക൪ശന നടപടിവേണം. കനാലിൽ ഒഴുക്ക് ഉണ്ടാക്കാൻ അഴിമുഖത്ത് നവീകരണം നടക്കണമെന്ന് റസിഡൻറ്സ് അപെക്സ് കൗൺസിൽ സെക്രട്ടറി പി.കെ. ശശിധരൻ പറഞ്ഞു. കനാൽ തീരത്തെ പാഴ്മരങ്ങളും മാലിന്യങ്ങളും നീക്കാനും സ്ഥിരം സംവിധാനത്തിൽ ജീവനക്കാരെ നിയമിക്കണം. കുറച്ച് പണം കിട്ടുമ്പോൾ കുറച്ചു ഭാഗം നന്നാക്കുന്ന രീതിക്ക് പകരം സമഗ്ര മാസ്റ്റ൪ പ്ളാനിലൂടെ പദ്ധതി തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കനോലി കനാലിൽ മാലിന്യം നിക്ഷേപിക്കുന്നവ൪ക്കെതിരെ കോ൪പറേഷനും മലിനീകരണ നിയന്ത്രണബോ൪ഡും ക൪ശന നടപടിയെടുക്കണമെന്ന് കനോലികനാൽ വികസന സമിതി സെക്രട്ടറി അഡ്വ. എ. വിശ്വനാഥൻ ആവശ്യപ്പെട്ടു.
ബോട്ട് സ൪വീസ് തുടങ്ങാനുള്ള പദ്ധതി ഉടൻ നടപ്പാക്കണം. കനാൽ തീരം സൗന്ദര്യവത്കരിക്കുകയും ഇരിപ്പിടങ്ങളും വിളക്കുകളും വെച്ച് കമനീയമാക്കുകയും വേണം. ഓരോ ഭാഗവും ഓരോ റസിഡൻറ്സ് അസോസിയേഷന് ചുമതല നൽകി കനാൽ സംരക്ഷിക്കാനുള്ള പ്രവ൪ത്തനങ്ങൾക്ക് സമിതി നേതൃത്വം നൽകും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
