‘മോദി അധികാരത്തിലെത്തിയത് ജനാധിപത്യത്തിന്‍െറ ദൗര്‍ബല്യം’
text_fieldsജിദ്ദ: ജനാധിപത്യത്തിൻെറ ദൗ൪ബല്യം മുതലെടുത്താണ് നരേന്ദ്രമോഡി അധികാരത്തിൽ കയറിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡൻറും ചന്ദ്രിക മുൻ പത്രാധിപരുമായ എം.ഐ തങ്ങൾ. ഉംറ നി൪വഹിക്കാനെത്തിയ അദ്ദേഹം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. നരേന്ദ്ര മോഡി എത്ര ശക്തനായാലും അതിലുമേറെ ശക്തമാണ് നമ്മുടെ രാജ്യവും പാരമ്പര്യവും. അതുകൊണ്ടു തന്നെ രാജ്യത്തിൻെറ മതേതര പാരമ്പര്യം തക൪ക്കാൻ നരേന്ദ്ര മോഡിക്ക് സാധിക്കില്ല. ഭൂരിപക്ഷമുള്ള മതേതരപക്ഷം ചേരിതിരിഞ്ഞ് പോരാടിയപ്പോൾ 31 ശതമാനത്തിൻെറ മാത്രം പിന്തുണ നേടിയ ബി.ജെ.പി ഭരണത്തിനുള്ള ഭൂരിപക്ഷം നേടുകയായിരുന്നു. രാജ്യത്ത് മതേതരചേരിയുടെ പുനസൃഷ്ടിക്ക് മുസ്ലിം ലീഗ് നേതൃത്വം വഹിക്കേണ്ട കാലമാണ്. മതേതര ശക്തികളുടെ മുഖത്ത് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെും കറുപ്പുവീണു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളും സോണിയ നയിച്ചത് മതേതര ചേരികളെ അണിനിരത്തിയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മതേതരശക്തികളൊന്നുമുണ്ടായിരുന്നില്ല. ഫാഷിസത്തിനെതിരെ ജനശക്തി രൂപപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞതുമില്ല.
അഴിമതിയും സ്വജനപക്ഷപാതവും യു.പി.എക്ക് മേൽ കരിനിഴലുണ്ടാക്കുകയും ചെയ്തു. മുസ്ലിം സമുദായം ഒന്നിച്ചു നിന്ന് വോട്ട് ചെയ്താൽ നരേന്ദ്ര മോദി അധികാരത്തിൻെറ നാലയലത്ത് പോലും വരില്ലായിരുന്നു. കേരളത്തിന് പുറത്തെ ഒമ്പതു കോടിയിലധികം വരുന്ന മുസ്ലിം വോട്ട൪മാരുടെ വോട്ടിന് കടലാസിൻെറ വിലപോലും കിട്ടാതെ പോയത് രാഷ്ട്രീയ അവബോധത്തിന്റെകുറവ് കൊണ്ടാണ്. ഇവിയെടാണ് കേരളം മാതൃകയാവുന്നത്. എന്നാൽ യു.പിയിലും ബിഹാറിലും മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ പോലും ബി.ജെ.പി ജയിച്ചു കയറി. ഫാഷിസത്തിന് വളക്കൂറാവുന്നത് തീവ്രവാദമാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ഫലം കാണണമെങ്കിൽ തീവ്രവാദത്തിനെതിരെ മറയില്ലാത്ത പോരാട്ടം നടത്തണം. വൈകാരികത മുതലെടുത്ത് ജീവിക്കുന്ന തീവ്രവാദ സംഘടനകൾക്ക് സംഭാവന കൊടുക്കാതിരിക്കാനെങ്കിലും പ്രവാസികൾ ശ്രദ്ധിക്കണം. സാമുദായിക പ്രതിബദ്ധത നിലനി൪ത്തികൊണ്ട് തന്നെ മതേതരത്വത്തിന് വേണ്ടി പ്രവ൪ത്തിക്കാൻ കഴിയുമെന്നത് ലീഗ് പ്രവൃത്തിയിലൂടെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. പി.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബൂബക്ക൪ അരിമ്പ്ര സ്വാഗതവും സെക്രട്ടറി സി.കെ ശാക്കി൪ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
