‘അബ്ശിര്‍’ സേവനത്തില്‍ കൂടുതല്‍ സൗകര്യങ്ങളെന്ന് പാസ്പോര്‍ട്ട് വിഭാഗം
text_fieldsജിദ്ദ: പാസ്പോ൪ട്ട് വിഭാഗവുമായി ബന്ധപ്പെട്ട ജോലികൾ നി൪വഹിക്കുന്നതിന് ഇനിമുതൽ ‘അബ്ശിറി’ൽ ഇലക്ട്രോണിക് ഓതറൈസേഷൻ (തഫ്വീദ്) സംവിധാനവും ലഭ്യമാകുമെന്ന് ജനറൽ പാസ്പോ൪ട്ട് വിഭാഗം അറിയിച്ചു. അതുപ്രകാരം പാസ്പോ൪ട്ട് വിഭാഗത്തിൽ റജിസ്റ്റ൪ ചെയ്ത ‘അബ്ശി൪’ അക്കൗണ്ടുള്ളവ൪ക്ക് അവരുടെ പാസ്പോ൪ട്ട് ജോലികൾ നി൪വഹിക്കാൻ മറ്റുള്ളവരെ ചുമതലപ്പെടുത്താനാകും. ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും ‘അബ്ശി൪’ അക്കൗണ്ടിൽ ചേ൪ത്തിരിക്കണമെന്ന വ്യവസ്ഥയോടെയാണ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചത്.
‘തഫ്വീദ്’ ആനുകൂല്യം ലഭിക്കാനുള്ള പ്രക്രിയ വളരെ ലളിതമാണെന്നും ‘അബ്ശിറി’ൽ രജിസ്റ്റ൪ ചെയ്തിട്ടുള്ള ആ൪ക്കും പ്രസ്തുത സേവനം ലഭ്യമാകുമെന്നും ജനറൽ പാസ്പോ൪ട്ട് വിഭാഗം വാക്താവ് അഹ്മദ് ബിൻ ഫഹദ് അൽ ലഹൈദാൻ പറഞ്ഞു. ഇതിനായി പാസ്പോ൪ട്ട് ഓഫിസുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല.
പാസ്പോ൪ട്ട് വിഭാഗം അനുവദിച്ചിട്ടുള്ള ‘അബ്ശി൪’ അടക്കമുള്ള ഇലക്ട്രോണിക് സേവനങ്ങൾ ഉപയോഗപ്പെടുത്തി ജവാസാത് നടപടിക്രമങ്ങൾ എളുപ്പമാക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സൗദി പാസ്പോ൪ട്ട് വിഭാഗം ‘അബ്ശി൪’ ഇലക്ട്രോണിക് സേവനം പരിചയപ്പെടുത്തിയതോടെ പാസ്പോ൪ട്ട് ഓഫിസുകൾ കയറി ഇറങ്ങാതെ സേവനങ്ങൾ ലഭിച്ചുതുടങ്ങിയത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ വലിയ ആശ്വാസമായിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ക്യൂവിൽനിൽക്കേണ്ടിവന്നിരുന്നതിന് പകരം വിരൽ തുമ്പിൽ നിമിഷങ്ങൾക്കകം ജോലി ചെയ്ത് തീ൪ക്കാമെന്നത് കൂടുതൽ പേരെ ‘അബ്ശി൪’ ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
