മസ്കത്ത്: ഒരുപേഴ്സും കൊണ്ടുള്ള നാസറിൻെറ കാത്തിരിപ്പ് രണ്ടുമാസം പിന്നിടുകയാണ്. അതിൻെറ ഉടമയെ കണ്ടെത്തിയിട്ട് വേണം അദ്ദേഹത്തിന് ഒന്ന് ആശ്വസിക്കാൻ. വടകര സ്വദേശി നാസറിന് രണ്ടുമാസം മുമ്പാണ് അസൈബ ബീച്ചിൽ വെച്ച് ഒരു പേഴ്സ് കളഞ്ഞുകിട്ടിയത്.
കാര്യമായ ഒരു തുകയും കുറച്ചു വിസിറ്റിങ് കാ൪ഡുകളും മാത്രമാണ് അതിലുണ്ടായിരുന്നത്. വിലാസമോ, വേറെ എന്തെങ്കിലും തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ല. കിട്ടിയപ്പോൾ തന്നെ ബീച്ചിൽ ചെറിയ തോതിൽ അന്വേഷണം നടത്തിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല. ഖുറത്ത് താമസിക്കുന്ന നാസ൪ തൻെറ സ്പോൺസറെ കൊണ്ട് പൊലീസിൽ വിളിപ്പിച്ചു. പേഴ്സ് കൈയിൽ തന്നെ വെക്കാനായിരുന്നു അവരുടെ നി൪ദേശം. എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ ബന്ധപ്പെടാമെന്ന് പറഞ്ഞ് നമ്പറും വാങ്ങി. പക്ഷേ, ആരും പൊലീസിൽ പരാതിപ്പെടാത്തതിനാലാകണം പൊലീസ് തിരിച്ചുവിളിച്ചില്ല. മാസം രണ്ടു കഴിഞ്ഞു. അന്യൻെറ പണം കൈയിലിരിക്കുന്നതിൻെറ വേവലാതിയിലാണ് നാസറിപ്പോൾ. എത്രയും പെട്ടന്ന് ഉടമയെ കണ്ടെത്തി മടക്കി നൽകണമെന്നാണ് അദ്ദേഹത്തിൻെറ ആഗ്രഹം. പണം ഇപ്പോൾ സ്പോൺസറെ ഏൽപ്പിച്ചിരിക്കുകയാണ്. കൃത്യമായ തെളിവുകളുമായി പേഴ്സിൻെറ ഉടമ ഉടൻ എത്തുമെന്ന് പ്രതീക്ഷിച്ചു കഴിയുന്ന നാസറിൻെറ നമ്പ൪-95497202
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2014 11:19 AM GMT Updated On
date_range 2014-05-26T16:49:09+05:30നാസര്‍ കാത്തിരിക്കുന്നു, ആ പേഴ്സിന്‍െറ ഉടമയെ
text_fieldsNext Story