രാജ്യവ്യാപകമായി നാളെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
text_fieldsകുവൈത്ത് സിറ്റി: അപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോഴുള്ള മുന്നറിയിപ്പ് സൈറൺ പരീക്ഷണാ൪ഥം നാളെ രാജ്യവ്യാപകമായി മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ പത്ത് മണിക്കായിരിക്കും എല്ലാ ഗവ൪ണറേറ്റുകളിലും സൈറൺ മുഴക്കുക.
പതിവുപോലെ സൈറൺ സംവിധാനങ്ങളുടെ കാര്യക്ഷമത പരീക്ഷിച്ചു ഉറപ്പുവരുത്തുക, ഇത്തരം സന്ദ൪ഭങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതൽ നടപടികളെ കുറിച്ച് സ്വദേശികളും വിദേശികളും ഉൾപ്പെടെ രാജ്യനിവാസികളിൽ അവബോധം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൈറൺ മുഴക്കുന്നതെന്ന് അധികൃത൪ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ, ഗവ൪ണറേറ്റ് കാര്യാലയങ്ങൾ, വിവിധ സ൪ക്കാ൪ സ്ഥാപനങ്ങൾ എന്നിവക്ക് മുകളിൽ പ്രത്യേകം ഘടിപ്പിച്ച ലൗഡ് സ്പീക്കറുകൾ വഴി കേൾക്കപ്പെടുന്ന സൈറൺ പ്രതിരോധ മന്ത്രാലയത്തിൻെറ ആസ്ഥാനത്തുനിന്നാണ് നിയന്ത്രിക്കുക.
തുട൪ച്ചയായി മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും സൈറൺ മുഴങ്ങുക. ആദ്യത്തേത് ഇടവിട്ട് കേൾക്കുന്ന മുഴക്കമായിരിക്കും. വല്ല അപകടമോ അത്യാഹിതമോ സംഭവിക്കാൻ പോകുന്നു എന്ന് രാജ്യനിവാസികളെ അറിയിക്കുന്നതിനാണിത്. രണ്ടാമത് മുഴക്കുന്ന സൈറൺ ആരോഹണ അവരോഹണ രൂപത്തിലുള്ളതായിരിക്കും. ഏതോ അപകടം അല്ലെങ്കിൽ അത്യാഹിതം സംഭവിച്ചുകഴിഞ്ഞു എന്ന് ജനങ്ങളെ അറിയിക്കുന്നതിനാണിത്. നി൪ത്താതെ തുട൪ച്ചയായി മുഴങ്ങിക്കൊണ്ടിരിക്കുന്നതാണ് മൂന്നാമത്തെയും അവസാനത്തെയും ഘട്ടം. അപകടങ്ങളും അത്യാഹിതങ്ങളും നീങ്ങിയിട്ടുണ്ടെന്ന് അറിയിക്കാനാണിത്.
ഓരോ ഘട്ടത്തിലെയും സൈറൺ മുഴങ്ങിയതിന് ശേഷം അതിൻെറ ഉദ്ദേശ്യം വിവരിക്കുന്ന തരത്തിലുള്ള അനോൺസ്മെൻറും കേൾക്കാം. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുൻകരുതലുകളും കൈകൊള്ളണമെന്നും കൂടുതൽ വിവരങ്ങൾക്ക് 1804000 എന്ന എമ൪ജൻസി നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃത൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
