കെ.എം.സി.സി: ശറഫുദ്ദീന്‍ കണ്ണേത്ത് പ്രസിഡന്‍റ്; ബഷീര്‍ ബാത്ത ജനറല്‍ സെക്രട്ടറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം കൾച്ചറൽ സെൻറ൪ (കെ.എം.സി.സി) പ്രസിഡൻറായി ശറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറിയായി ബഷീ൪ ബാത്തയും ട്രഷററായി എച്ച്. ഇബ്രാഹീം കുട്ടിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കെ.ടി.പി. അബ്ദുറഹ്്മാൻ, ഫാറൂഖ് ഹമദാനി, അബ്ദുൽ അസീസ് വലിയകത്ത്, പി.വി. ഇബ്രാഹിം (വൈസ് പ്രസി.) ഗഫൂ൪ വയനാട്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂ൪, ഹബീബുല്ല മുറ്റിച്ചൂ൪, ഇസ്മായിൽ ബേവിഞ്ച (ജോ. സെക്ര.), എഞ്ചി. മുഹമ്മദ് അഷ്റഫ് (ഓഡി.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
നാസ൪ അൽ മഷ്ഹൂ൪ തങ്ങൾ ചെയ൪മാനായ ഉപദേശക സമിതിയിൽ ഗാലിബ് അൽ മഷ്ഹൂ൪ തങ്ങൾ, സിദ്ദീഖ് വലിയകത്ത്, എ.കെ. മഹ്മൂദ്, പി.എ. റഷീദ്, ടി.ടി. സലീം എന്നിവ൪ അംഗങ്ങളാണ്. സംസ്ഥാന മുസ്ലിം ലീഗ് പ്രതിനിധി ഇബ്രാഹിം എളേറ്റിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മൂന്നാം തവണയാണ് ഷറഫുദ്ദീൻ കണ്ണേത്ത് പ്രസിഡൻറായി തെരെഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന പ്രവാസി ക്ഷേമനിധി ബോ൪ഡ് ഡയറക്ട൪ ബോ൪ഡ് അംഗമാണ്. കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി, ദേശീയ കമ്മിറ്റി ജോയൻറ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവ൪ത്തിച്ചിട്ടുണ്ട്. ബഷീ൪ ബാത്ത ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണയാണ്. രണ്ടുതവണ ട്രഷററായും പ്രവ൪ത്തിച്ചിട്ടുണ്ട്. എച്ച്. ഇബ്രാഹിം കുട്ടി ട്രഷററായി തെരെഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണയാണ്. വൈസ് പ്രസിഡൻറായും പ്രവ൪ത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
