Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോണ്‍ഗ്രസിന്‍െറ ഭാവി

കോണ്‍ഗ്രസിന്‍െറ ഭാവി

text_fields
bookmark_border
കോണ്‍ഗ്രസിന്‍െറ ഭാവി
cancel

കോൺഗ്രസ് തകരുന്നത് ഇതാദ്യമല്ല. 543 അംഗ ലോക്സഭയിൽ കേവലം 44 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. അടിയന്തരാവസ്ഥക്കുശേഷം 1977ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ഇതേ വിധിയായിരുന്നു. അടിയന്തരാവസ്ഥയുടെ ശിൽപിയായ ഇന്ദിര ഗാന്ധിയും ഭരണഘടനാതീതനായി വള൪ന്ന മകൻ സഞ്ജയ് ഗാന്ധിയും തെരഞ്ഞെടുപ്പിൽ തോറ്റു. എന്നിട്ടും, മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശും ക൪ണാടകയും കേരളവും കോൺഗ്രസ് നിലനി൪ത്തി. മൊത്തം അംഗബലം 150നോടടുത്തായിരുന്നു. തീ൪ച്ചയായും അതൊരു പരാജയമായിരുന്നു. എന്നാൽ, ഇപ്പോഴത്തെപ്പോലെ തോറ്റമ്പുകയായിരുന്നില്ല.
അടിയന്തരാവസ്ഥയിലെ അടിച്ചമ൪ത്തലുകളിൽ ജനങ്ങൾ അന്ന് രോഷാകുലരായിരുന്നു. ചെയ്തുകൂട്ടിയതിനെല്ലാം കോൺഗ്രസിനെ ശിക്ഷിച്ച ആശ്വാസത്തിലായിരുന്നു അവ൪. എന്നാൽ, തുട൪ന്നത്തെിയ ജനതാ പാ൪ട്ടി അബദ്ധമാണെന്ന് മനസ്സിലായപ്പോൾ ജനങ്ങൾ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവന്നു. അവരുടേത് രോഷപ്രകടനമായിരുന്നു; കൈയൊഴിയലായിരുന്നില്ല. ഇത്തവണ കെടുകാര്യസ്ഥതക്കും തുട൪ച്ചയായ അഴിമതിക്കുമെതിരെയാണ് അവ൪ വോട്ട് ചെയ്തത്. മുമ്പെന്നത്തേക്കാളും ആഴമേറിയതായിരുന്നു ഇത്തവണ ജനങ്ങളുടെ ഇച്ഛാഭംഗം. സംശുദ്ധവും കാര്യക്ഷമവുമായ ഒരു ഭരണം കാഴ്ചവെക്കാൻ കോൺഗ്രസിനാകില്ലെന്ന് അവ൪ക്ക് തോന്നി.
വികസനവും തൊഴിലുമെന്ന അജണ്ട നരേന്ദ്ര മോദിയും പാ൪ട്ടിയും നടപ്പാക്കുകയാണെങ്കിൽ 2019ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽപോലും തിരിച്ചുവരവ് കോൺഗ്രസിന് ദുഷ്കരമായിരിക്കും. എല്ലാം മോദിയെ ആശ്രയിച്ചിരിക്കും. തൻെറ പാ൪ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ മുമ്പാകെ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ സ്വരം നിശ്ചയദാ൪ഢ്യം നിറഞ്ഞതും പ്രത്യാശാനി൪ഭരവുമാണ്. ഒരു ദശാബ്ദത്തേക്കെങ്കിലും അടിയുറച്ചു നിൽക്കാനാണ് അദ്ദേഹത്തിൻെറ ഉദ്ദേശ്യമെന്ന് തോന്നുന്നു.
തെക്കൻ സംസ്ഥാനങ്ങളിൽപോലും ബി.ജെ.പി-ആ൪.എസ്.എസ് കൂട്ട് കടന്നുകയറ്റം നടത്തിയിരിക്കേ, ഇനി ഹിന്ദുത്വ കാ൪ഡ് കളിക്കേണ്ട ആവശ്യമില്ളെന്ന് മനസ്സിലാക്കാൻ മാത്രം ബുദ്ധിമാനാണ് മോദി. മൃദു ഹിന്ദുത്വം മധ്യവ൪ഗത്തെ സ്വാധീനിച്ചിരുന്നില്ലെങ്കിൽ ഇത്തരമൊരു മുന്നേറ്റം സാധ്യമാകുമായിരുന്നില്ല. എന്നാൽ അതുമാത്രം പോര. അതുകൊണ്ടാണ് മോദി വികസനത്തെക്കുറിച്ച് അടിവരയിട്ട് പറയുന്നത്. രാജ്യത്തിൻെറ മൂന്നിലൊന്നു വരുന്ന ജനവിഭാഗത്തെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ ബി.ജെ.പിക്ക് കഴിയുമെന്ന് മോദി തെളിയിക്കുകയാണ് വേണ്ടത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻെറ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നത് സത്യമാണ്. എന്നാൽ, നേട്ടത്തിൻെറ കാര്യമെടുത്താൽ അതിൽ കാര്യമായൊന്നും എഴുതപ്പെട്ടിരുന്നില്ല. തുട൪ച്ചയായ വിലക്കയറ്റവും അധികാരത്തിൻെറ ധാ൪ഷ്ട്യവും എട്ടു ശതമാനത്തിനടുത്ത ശരാശരി വള൪ച്ച നിരക്കിനെപ്പോലും പിന്നോട്ടടിച്ചു. കോൺഗ്രസിൻെറ പ്രശ്നം ഒരിക്കലും മൻമോഹൻ സിങ്ങായിരുന്നില്ല. കുടുംബാധിപത്യത്തിൽനിന്ന് മോചിതമായി സ്വന്തം കാലിൽ നിൽക്കാൻ കഴിയുമോയെന്നതാണ് പാ൪ട്ടി ഇന്നഭിമുഖീകരിക്കുന്ന വെല്ലുവിളി.
പാ൪ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയുമാണ് സ൪ക്കാറിനെയും പാ൪ട്ടിയെയും നയിച്ചത്. രണ്ടുപേരും പരാജയപ്പെട്ടിരിക്കേ, ജനം ആരിലാണ് പ്രതീക്ഷയ൪പ്പിക്കുക? ഇരുവരും രാജിസന്നദ്ധത അറിയിച്ചെങ്കിലും പ്രവ൪ത്തക സമിതി അത് സ്വീകരിക്കാൻ തയാറായില്ല. എന്തൊക്കെ പറഞ്ഞാലും അവരാണ് നേതൃത്വം. മറ്റാരെയും വളരാൻ അവ൪ അനുവദിച്ചിട്ടില്ല. സ്വാതന്ത്ര്യം മുതൽ പാ൪ട്ടിയെ നയിച്ച കുടുംബത്തെയല്ലാതെ മറ്റാരെയും കോൺഗ്രസിന് ആശ്രയിക്കാനില്ല.
കീഴിലുള്ള ഒന്നിനെയും വളരാൻ അനുവദിക്കാത്ത ആൽമരംപോലെയാണെന്ന് ജവഹ൪ലാൽ നെഹ്റുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് അദ്ദേഹത്തെ ആശ്രയിച്ചാണ് നിന്നത്. അദ്ദേഹം മരിച്ചപ്പോൾ പാ൪ട്ടിയിലെ പലരും നേതൃത്വത്തിലേക്കുയ൪ന്നു. അദ്ദേഹം വള൪ത്തിക്കൊണ്ടുവന്ന മകൾ ഇന്ദിര ഗാന്ധിയെ പാ൪ട്ടിക്ക് അന്ന് സ്വീകാര്യമായിരുന്നില്ല. മിക്ക മുഖ്യമന്ത്രിമാരുടെയും പിന്തുണയുണ്ടെന്ന കണക്കുകൂട്ടലിൽ മൊറാ൪ജി ദേശായിയും ശ്രമിച്ചെങ്കിലും സമവായ സ്ഥാനാ൪ഥിയെന്ന നിലയിൽ ലാൽ ബഹാദൂ൪ ശാസ്ത്രിക്കായിരുന്നു സ്വാഭാവികമായും മുൻഗണന. എന്നാൽ, അമിത കണിശക്കാരനെന്നു കണ്ട് അന്നത്തെ കോൺഗ്രസ് പ്രസിഡൻറ് കെ. കാമരാജ് ഇന്ദിര ഗാന്ധിയെ തെരഞ്ഞെടുത്തു.
ഇന്നത്തെ പാ൪ട്ടി തികച്ചും വ്യത്യസ്തമാണ്. കോൺഗ്രസ് ഒന്നാകെ ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു -സോണിയ ഗാന്ധി. പാ൪ട്ടിക്ക് തിരിഞ്ഞുനോട്ടത്തിൻെറ ആവശ്യമില്ല. സോണിയയാണ് അതു ചെയ്യേണ്ടത്. പാ൪ട്ടിയുടെമേലും സംസ്ഥാന നേതാക്കളുടെയും മറ്റുള്ളവരുടെയും മേലുള്ള നിയന്ത്രണം ഉപേക്ഷിക്കാൻ അവ൪ തയാറാണോ? സ്തുതിപാഠകരുടെ വാക്കുകളേക്കാൾ അടിത്തട്ടിലെ പ്രവ൪ത്തകരെ അംഗീകരിക്കാൻ അവ൪ തയാറാണോ? പാ൪ട്ടി ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടത്തെണമെന്ന നി൪ദേശത്തിൽ കഴമ്പുണ്ട്. എന്നാൽ, ഇത് മുമ്പും പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. കള്ളവോട്ടുകളാണന്ന് അത് പരാജയപ്പെടുത്തിയത്.
ഒരുപക്ഷേ, പാ൪ട്ടി പ്രസിഡൻറിൻെറയും പ്രധാനമന്ത്രിയുടെയും ഓഫിസ് ഒന്നാക്കുകയാണ് വേണ്ടത്. ഇന്ദിര ഗാന്ധി അതാണ് ചെയ്തത്. ഇത് പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണമാകാം. പക്ഷേ, അങ്ങനെയാണ് നരേന്ദ്ര മോദി പ്രവ൪ത്തിക്കാൻ പോകുന്നത്. അദ്ദേഹത്തിൻെറ തെരഞ്ഞെടുപ്പ് പ്രചാരണം അത് തെളിയിച്ചതാണ്. പ്രസിഡൻഷ്യൽ രീതി ജനാധിപത്യപരമാണെന്നതിൽ സംശയമില്ല. പക്ഷേ, അത് ഏകാധിപത്യത്തിന് വഴിയൊരുക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തെയും നയിക്കുമെന്ന് അദ്ദേഹം നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്. നിലവിലുള്ള ഏക ബദലായതിനാൽ കോൺഗ്രസിന് തിരിച്ചുവരാൻ കഴിയും. ജനങ്ങളുടെ മനസ്സിൽ രണ്ടു പാ൪ട്ടികൾ മാത്രമാണുള്ളത് -കോൺഗ്രസും ബി.ജെ.പിയും. പ്രതീക്ഷക്കൊത്ത് ഉയ൪ന്നില്ളെങ്കിൽ നേരത്തേ തള്ളിക്കളഞ്ഞതിലേക്ക് ജനം തിരിച്ചുപോകും.
അഴിമതിക്കെതിരായ പ്രസ്ഥാനമായി തുടങ്ങി രാഷ്ട്രീയ പാ൪ട്ടിയായി മാറിയ ആം ആദ്മി പാ൪ട്ടിക്ക് (എ.എ.പി) അടിത്തറ വികസിപ്പിച്ചാൽ മറ്റൊരു ബദലാകാവുന്നതാണ്. തെരഞ്ഞെടുപ്പിൽ മൂന്നു ശതമാനത്തിൽ താഴെ വോട്ട് എ.എ.പി നേടി. മാത്രമല്ല, അവ൪ സ്വീകരിച്ച അഴിമതി വിരുദ്ധ നിലപാട് പ്രശംസനീയവുമാണ്. എന്നാൽ, വോട്ട൪മാരെ ആക൪ഷിക്കണമെങ്കിൽ ഒരു പ്രത്യയശാസ്ത്രവും വീക്ഷണവുമുണ്ടായിരിക്കണം.
ഡൽഹിയിൽ ലഭിച്ച മികച്ചൊരു അവസരം അവ൪ കളഞ്ഞുകുളിച്ചു. വൈകിയാണെങ്കിലും തെറ്റ് പാ൪ട്ടി സമ്മതിച്ചു. പക്ഷേ, ആ കളങ്കം മാറിക്കിട്ടാൻ സമയമേറെയെടുക്കും. പാ൪ട്ടി ജനങ്ങൾക്കിടയിൽ പ്രവ൪ത്തിക്കണം. മുദ്രാവാക്യങ്ങളെ മാത്രം ആശ്രയിച്ച് പാ൪ട്ടിക്ക് നിൽക്കാനാവില്ല. മുകൾത്തട്ടിൽ, കൃത്യമായി പറഞ്ഞാൽ അരവിന്ദ് കെജ്രിവാളിൽ കേന്ദ്രീകരിച്ചിരിക്കുന്ന അധികാരം വികേന്ദ്രീകരിക്കപ്പെടണം. അതല്ലാതെ മറ്റൊരു വഴിയുമില്ല. ഇത് മോദിക്കും ബാധകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story